22
Jan 2026
Mon
22 Jan 2026 Mon
msf sdpi attack

MSF Kannur district committee member attacked എംഎസ്എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് നൈസാമിന് നേരെ ആക്രമണം. ഇരിട്ടി വിളക്കോട് വെച്ചുണ്ടായ ആക്രമണത്തില്‍ നൈസാമിന്റെ കാലിന് വെട്ടേറ്റു. ഇന്നലെ രാത്രി 11 മണിക്ക് ശേഷംമാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിക്കേറ്റ നൈസാമിനെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇടതു കാലിന്റെ മുട്ടിന് താഴെയാണ് വെട്ടേറ്റിരിക്കുന്നത്. ബുള്ളറ്റിലും കാറിലുമെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്നാണ് എംഎസ്എഫിന്റെ ആരോപണം.

തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കത്തി എടുക്കുന്ന രാഷ്ട്രീയമാണ് ഇതെന്നും ഇതാണ് എസ്ഡിപിഐയുടെ യഥാര്‍ത്ഥ മുഖമെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ആരോപിച്ചു.
ജനവിധി അംഗീകരിക്കാനാവാത്തവര്‍ കത്തി കൊണ്ട് മറുപടി പറയുമ്പോള്‍ സമൂഹം ഒറ്റക്കെട്ടായി പറയണം. പോലീസ് കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും പി കെ നവാസ് ആവശ്യപ്പെട്ടു.

സംഭവത്തെക്കുറിച്ച് എസ്ഡിപിഐയുടെ പ്രതികരണം അറിവായിട്ടില്ല്.