ബാലരാമപുരം: എസ്ഡിപിഐ മണലി ബ്രാഞ്ച് കമ്മിറ്റി അംഗവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ മുഹമ്മദ് ഇഖ്ബാലിന്റെ വിയോഗത്തില്‍ എസ്ഡിപിഐ ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുശോചന യോഗം നടത്തി. എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാജി അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ, സംഘടന മേഖലയിലെ നിരവധി പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു.
|
രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം, രഹസ്യമായി നടത്തിവന്നിരുന്ന ജീവകാരുണ്യ പ്രവൃത്തനങ്ങളാണ് മറ്റു പൊതുപ്രവര്‍ത്തകരില്‍ നിന്ന് ഇഖ്ബാലിനെ വേറിട്ടതാക്കുന്നതെന്നും ഏതൊരു പ്രതിസന്ധിയെയും ചിരിച്ചു നേരിട്ടിരുന്ന അദ്ദേഹത്തെ പൊതു പ്രവര്‍ത്തകര്‍ മാതൃകയാക്കണമെന്നും യോഗത്തില്‍ സംസാരിച്ച നിരവധി പ്രമുഖര്‍ അഭിപ്രായപ്പെട്ടു.
ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി മോഹനന്‍, എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് പൂന്തുറ, ടൗണ്‍ വാര്‍ഡ് മെംബര്‍ സക്കീര്‍ ഹുസൈന്‍, ബാലരാമപുരം ടൗണ്‍ ജമാഅത്ത് പ്രസിഡന്റ് ജെഎം സുബൈര്‍, സെക്രട്ടറി ഹാജ, ജമാഅത്ത് മുന്‍ പ്രസിഡന്റ് എഎം മസൂദ്, വലിയപള്ളി ജമാഅത്ത് പ്രസിഡന്റ് ഷാനവാസ്മൗലവി, സുധീര്‍(കോണ്‍ഗ്രസ്) മുഹമ്മദ് സബാഹ്(മുസ്ലിംലീഗ്) നൗഷാദ്(ജനകീയ പ്രതികരണ വേദി), പീരുമുഹമ്മദ്(വെല്‍ഫെയര്‍ പാര്‍ട്ടി), ഇഎം ബഷീര്‍(വ്യാപാരി വ്യവസായി ഏകോപന സമിതി), ഫക്രുദ്ദീന്‍(ജമാഅത്തെ ഇസ്ലാമി), ഒറ്റയാള്‍ സലീം, എംഎംഇ സലീം, (ഭരണഘടന സംരക്ഷണ വേദി) എസ്ഡിപിഐ കോവളം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എആര്‍ അനസ്, വൈസ് പ്രസിഡന്റുമാരായ കാദര്‍പൂവ്വാര്‍,ഷെഫീഖ്, മണ്ഡലം കമ്മിറ്റി അംഗം റഊഫ് , ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഷെമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


