30
Mar 2024
Fri
30 Mar 2024 Fri

ലഖ്നൗ:; അഞ്ചു തവണ യുപി MLA ആയ മുക്താർ അൻസാരിയുടെ ജയിലിലെ മരണത്തെ ചൊല്ലി വിവാദം. അൻസാരിയെ വിഷം കൊടുത്ത് കൊലപ്പെടിലുത്തിയത് ആണെന്ന് ആരോപിച്ചു കുടുംബം രംഗത്ത് വരികയും വിഷയം പ്രതിപക്ഷം ഏറ്റെടുക്കുകയും ചെയ്തതോടെ പ്രതിരോധത്തിലായ യോഗി ആദിത്യനാഥ് സര്ക്കാര്, സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിചു. അൻസാരിയുടെ മരണം 3 അംഗ സംഘം അന്വേഷിക്കുമെന്നാണ് വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മരണം സർക്കാർ സ്പോൺസേർഡ് കൊലപാതകമെന്ന ആരോപണവുമായി പ്രതിപക്ഷം രം​ഗത്തെത്തി.

അൻസാരിയുടെ മരണത്തിൽ യുപി സർക്കാറിനെതിരെ കടുത്ത വിമർശവുമായി അഖിലേഷ് യാദവ് രം​ഗത്തെത്തി. സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഏത് സാഹചര്യത്തിലും ജനങ്ങളുടെ ജീവൻ സംരക്ഷിക്കുകയാണ് സർക്കാറിന്റെ ഉത്തരവാദിത്വം. ഇതിന് കഴിയാത്ത സർക്കാറിന് അധികാരത്തിൽ തുടരാൻ അവകാശമില്ല. സർക്കാർ സ്വന്തം രീതിയിൽ കോടതി നടപടികൾ മറികടക്കുന്നത് നിയമവിരുദ്ധമാണ്. ഉത്തർപ്രദേശ് കടന്നുപോകുന്നത് ഏറ്റവും മോശം അവസ്ഥയിലൂടെയാണെന്നും നിയമപാലനത്തിന് യുപിയിൽ സീറോ അവറെന്നും അഖിലേഷ് യാദവ് വിമർശിച്ചു.

അതിനിടെ, മുക്താർ അൻസാരിയുടെ കുടുംബത്തിന്റെ ആരോപണം ​ഗൗരവമുള്ളതെന്നാണെന്ന് ബിഎസ്പി നേതാവ് മായാവതി പ്രതികരിച്ചു. ഉന്നതതല അന്വേഷണത്തിലൂടെ സത്യം പുറത്ത് വരട്ടെയെന്നും മായാവതി പറഞ്ഞു. പിതാവ് മുക്താർ അൻസാരിക്ക് ജയിലിൽ വിഷം നൽകിയെന്ന് ഉമർ അൻസാരി പറഞ്ഞിരുന്നു. ജയിലിൽ വെച്ച് ഭക്ഷണത്തിൽ വിഷം കലർത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്നും കോടതിയെ സമീപിക്കുമെന്നും കുടുംബം അറിയിച്ചു.

വിവിധ കേസുകളിൽ പ്രതിചേർക്കപ്പെട്ട അൻസാരി ജയിലിൽ വച്ച് ഇന്ന് രാവിലെയാണ് മരിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ മൗവില്‍ നിന്ന് അഞ്ച് തവണ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2005 മുതല്‍ യു പി യിലും പഞ്ചാബിലുമായി ജയിലില്‍ കഴിയുകയാണ്.

ഛര്‍ദ്ദിച്ച് അബോധാവസ്ഥയിലായ നിലയിലായിരുന്ന അന്‍സാരിയെ റാണി ദുര്‍ഗാവതി മെഡിക്കല്‍ കോളേജില്‍ അണ് പ്രവേശിപ്പിച്ചിരുന്നത്.

മരണത്തിന് പിന്നാലെ ഉത്തര്‍ പ്രദേശിന്റെ പ്രധാന ഭാഗങ്ങളില്‍ നിരോധനാജ്ഞ ഏർപ്പെടുത്തി.

63 വയസുകാരനായ മുഖ്താര്‍ അന്‍സാരിയുടെ പേരില്‍ 61 ക്രിമിനല്‍ കേസുകളാണുള്ളത്. ഇതില്‍ 15 എണ്ണവും കൊലക്കുറ്റമാണ്.
ബി.ജെ.പി എം.എല്‍.എ കൃഷ്ണാനന്ദ് റായിയെ കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെടെ അന്‍സാരി നിരവധി തവണ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.