23
Jun 2025
Sun
23 Jun 2025 Sun
Mullaperiyar dam 

തൊടുപുഴ: വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായതോടെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് (ജൂണ്‍ 29) തുറക്കും. ഇന്ന് രാവിലെ 10 മണിക്ക് ഷട്ടര്‍ ഉയര്‍ത്തും എന്നാണ് തമിഴ്‌നാട് അറിയിച്ചിട്ടുള്ളത്. പരമാവധി ആയിരം ഘനയടിവെള്ളം തുറന്നുവിടും. അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൃഷ്ടി പ്രദേശമായ പെരിയാര്‍ കടുവ സങ്കേതത്തിലെ വനത്തില്‍ വീണ്ടും മഴ ശക്തമായതോടെ ഡാമിലെ നീരൊഴുക്ക് നിലവില്‍ വര്‍ധിച്ചിരിക്കുകയാണ്. നിലവില്‍ ജലനിരപ്പ് 136 അടിയാണ്. പെരിയാര്‍ നദിയിലൂടെ ഒഴുകിയാണ് വെള്ളം ഇടുക്കി അണക്കെട്ടില്‍ എത്തേണ്ടത്. പെരിയാറിന്റെ സമീപത്തുള്ള ആളുകള്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. 20 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. ആവശ്യമെങ്കില്‍ സമീപവാസികള്‍ക്ക് അവിടേക്ക് മാറാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

അതേസമയം നിലവില്‍ പെരിയാറില്‍ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.അണക്കെട്ടില്‍നിന്നുള്ള വെള്ളം ഒഴുകിയെത്തിയാലും പെരിയാര്‍ തീരത്ത് പ്രശ്‌നങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. എന്നിരുന്നാലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Idukki district administration has completed arrangements to evacuate people following the Tamil Nadu Public Works department’s warning that shutters of the Mullaperiyar dam could be opened on Sunday (June 29) if its water level touches 136 feet. The water level in the dam at 6 p.m. on Friday was 135.30 ft.