30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Delhi building collapse

ന്യൂഡല്‍ഹി: ഡല്‍ഹി ബുരാരി ഏരിയയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു. 12 പേരെ രക്ഷപ്പെടുത്തി. (Multi-storey building collapses in Delhi; many feared trapped)  നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുരാരി ഏരിയയില്‍ ഒസ്‌കാര്‍ പബ്ലിക് സ്‌കൂളിന് സമീപമുളള നാല് നില കെട്ടിടമാണ് തകര്‍ന്ന് വീണത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

‘ഒമ്പതോളം അഗ്‌നിശമന സേന യൂണിറ്റ് രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്ത് എത്തിയിട്ടുണ്ട്. ആംബുലന്‍സുകളും സജ്ജമാണ്. രാവിലെ ആറ് മണിയോടെയാണ് കെട്ടിടം തകര്‍ന്നു വീണത്.


കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനായി പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ നിര്‍മാണത്തിലുളള അപാകതയാണ് അപകടത്തിന് കാരണം’, ഡല്‍ഹി ഫയര്‍ സര്‍വീസ് ചീഫ് അതുല്‍ ഖാര്‍ഗ് പറഞ്ഞു.

ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ അപകടത്തില്‍ ദുഖം രേഖപ്പെടുത്തി. ബുരാരി എംഎല്‍എ സഞ്ജീവ് ഝാ പാര്‍ട്ടി പ്രവര്‍ത്തകരോട് ബുരാരിയിലേക്ക് രക്ഷപ്രവര്‍ത്തനത്തിന് പോവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement