28
Oct 2024
Sat
28 Oct 2024 Sat

മുംബൈ: നഗരത്തിലെ ആദ്യ ഭൂഗര്‍ഭ മെട്രോ (Mumbais first Under Ground Metro) ഇന്ന് മുതൽ ഓടിത്തുടങ്ങും. അടുത്തമാസം മഹാരാഷ്ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. മഹാരാഷ്ട്രയിലെ ആദ്യ ഭൂഗര്‍ഭ മെട്രോ പാതയായ കൊളാബ – ബാന്ദ്ര – സ്പീസ് മെട്രോ ലൈന്‍ 3 ആണ് ഇന്ന് രാജ്യത്തിനായി തുറന്ന് കൊടുക്കുന്നത്. പൂര്‍ണ്ണമായും ഭൂമിക്കടിയിലൂടെ ആണ് മെട്രോലൈന്‍ കടന്നു പോകുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Mumbai's First Underground Metro started 

മെട്രോ പാതയ്‌ക്കൊപ്പം മെട്രോ കണക്റ്റ് 3 എന്ന മൊബൈല്‍ ആപ്പും പ്രധാനമന്ത്രി ഇന്ന് പുറത്തിറക്കും. ആധുനിക സൗകര്യങ്ങളടങ്ങിയ മെട്രോയിലെ യാത്രാനുഭവം വര്‍ധിപ്പിക്കാനാണ് ആപ്പ് പുറത്തിറക്കുന്നത്.

ഇതിനോടൊപ്പം മുംബൈയിലെ ഭൂഗർഭ മെട്രോയുടെ യാത്ര വിവരിക്കുന്ന കോഫി ടേബിൾ ബുക്കിന്‍റെ അനാച്ഛാദനവും ചടങ്ങിൽ നടക്കും.

ആരെ ജെവിഎൽആറിനും ബാന്ദ്ര കുർള കോംപ്ലക്‌സിനും ഇടയിലായി വരുന്ന മുംബൈ മെട്രോ ലൈൻ 3 ന്‍റെ 12.69 കിലോമീറ്റർ ദൂരമുള്ള പാതയാണ് ഇന്ന് തുറക്കുന്നത്. ബാന്ദ്ര- കുര്‍ള കോംപ്ലക്സ് മുതല്‍ ആരി വരെയാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്ന മെട്രോ പാത. ബികെസിയില്‍ നിന്ന് 30 മിനിറ്റില്‍ താഴെ സമയം കൊണ്ട് 50 രൂപ മാത്രം നല്‍കി ആരിയിലേക്കും തിരിച്ചും യാത്ര ചെയ്യാനാകുമെന്നതാണ് പാതയുടെ പ്രത്യേകത. നിലവിൽ ഒരുമണിക്കൂർ വേണ്ട യാത്രാസമയം ഇതോടെ നേർ പകുതിയായി കുറയും.

Mumbai's First Underground Metro started 

ഭൂഗര്‍ഭ മെട്രോ ലൈൻ 3യുടെ ആദ്യഘട്ടത്തില്‍ 12.69 കിലോമീറ്റര്‍ ദൂരമാണ് പൂര്‍ത്തിയാക്കിയത്. 10 സ്റ്റേഷനുകളാണ് ബികെസി മുതല്‍ ആരി വരെ ഉള്ളത്. രാവിലെ ആറരയ്ക്ക് ഭൂഗർഭ മെട്രോയിൽ സർവീസ് തുടങ്ങി. രാത്രി 10:30വരെ സർവീസുണ്ടാകും. പ്രതിദനം 96 ട്രിപ്പുകളുണ്ടാകുമെന്നാണ് എംഎംആര്‍സിഎല്‍ വ്യക്തമാക്കുന്നത്. 10 രൂപ മുതല്‍ 50 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.

എട്ട് കോച്ചുകൾ വീതമുള്ള ഒന്‍പത് റേക്കുകളാണ് നിലവില്‍ മെട്രോ യാത്രയ്ക്കായി സജ്ജമാക്കിയത്. മെട്രോ ലൈനിന്‍റെ 33.5 കിലോമീറ്റർ ദൂരം അടുത്ത വർഷം ഏപ്രിലിലോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബികെസിക്കും കൊളാബയ്ക്കും ഇടയിലാണ് രണ്ടാം ഘട്ടം.

മെട്രോ ഓടിത്തുടങ്ങുന്നതോടെ ആദ്യഘട്ടത്തില്‍ നാലര ലക്ഷം യാത്രക്കാർ സർവീസ് പ്രയോജനപ്പെടുത്തുമെന്നാണ് കരുതുന്നത്. ആറരലക്ഷം വരെ യാത്രക്കാർ ദിവസവും മെട്രോ സർവീസ് പ്രയോജനപ്പെടുത്തുമെന്ന് എംഎംആര്‍സിഎൽ പറയുന്നു.

നരിമാൻ പോയിന്‍റ്, ബികെസി എന്നിവടങ്ങളെയും പ്രത്യേക സാമ്പത്തിക മേഖലയായ സീപ്സ്, എംഐഡിസി എന്നിവയെയും വാണിജ്യ വിനോദ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്നതാണ് അക്വാ ലൈൻ എന്ന പേരിലും അറിയപ്പെടുന്ന പദ്ധതി.

Mumbai’s First Underground Metro started