23
Jul 2026
Thu
23 Jul 2026 Thu
Murali Manohar Joshy backs Students concern over paper leak

വിദ്യാര്‍ഥികളുടെ ആശങ്ക ന്യായമാണെന്നും അവര്‍ തെരുവുകളില്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന കാഴ്ച ഏറെ വേദനാജനകമാണെന്നുമാണ് മുന് കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ മുരളി മനോഹര്‍ ജോഷി. എക്‌സ് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരീക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട അവരുടെ ആശങ്കകളും ആശയക്കുഴപ്പങ്ങളും യാഥാര്‍ഥ്യമുള്ളവയാണ്. അതിനാല്‍ അവയെ സഹാനുഭൂതിയോടെയും ശാശ്വതമായ പരിഹാരം കണ്ടെത്താനുള്ള ആത്മാര്‍ഥമായ ശ്രമത്തോടെയും സമീപിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വിഷയത്തെ കേവലം നിയമ-സമാധാന പ്രശ്‌നമായി മാത്രം കണ്ട് ബലപ്രയോഗത്തിലൂടെ നേരിടാന്‍ ശ്രമിക്കില്ലെന്ന് ഞാന്‍ ആത്മാര്‍ഥമായി പ്രത്യാശിക്കുന്നു. യുവതികളടക്കമുള്ള വിദ്യാര്‍ഥികളോട് അതിക്രൂരമായി പെരുമാറിയെന്ന വാര്‍ത്തകള്‍ ഏറെ വേദനിപ്പിക്കുന്നതാണ്. ഇത്തരം ബലപ്രയോഗങ്ങള്‍ ഇന്ത്യയെ വികസിത ഇന്ത്യ എന്ന ദേശീയ ലക്ഷ്യത്തില്‍ നിന്ന് സമൂഹത്തിലെ വലിയൊരു വിഭാഗത്തെ അകറ്റിനിര്‍ത്താന്‍ ഇടയാക്കുമെന്നും മുരളി മനോഹര്‍ ജോഷി പറഞ്ഞു.

ALSO READ: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ പിഎഫ്‌ഐ നേതാവ് ഡല്‍ഹിയില്‍ പിടിയില്‍