10
Feb 2026
Mon
പൂജയുടെ മറവിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച തന്ത്രി അറസ്റ്റിൽ. വെണ്ടാർ സ്വദേശി മുരാരി തന്ത്രി എന്ന രാജൻ ബാബുവാണ് പിടിയിലായത്. റീൽസുകളിലൂടെ ശ്രദ്ധേയനാണ് ഇയാൾ. ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന മുരാരി തന്ത്രി 16കാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി നിലവിളിച്ചതോടെയാണ് മുറിക്കുപുറത്തുണ്ടായിരുന്ന അമ്മ വിവരമറിയുന്നത്. ഇവർ നാട്ടുകാരെ വിളിച്ചുകൂട്ടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു.
|
പരാതിയിൽ കേസെടുത്ത കൊല്ലം പുത്തൂർ പോലീസ് ഭരണിക്കാവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മുരാരി തന്ത്രിയുടെ വീട്ടിൽ വച്ചാണ് സംഭവം. അമ്മയെ പുറത്തിരുത്തിയ ശേഷം പെൺകുട്ടിയെ ഇയാൾ മുറിക്കുള്ളിലേക്ക് കൊണ്ടുപോയി. തുടർന്ന് പെൺകുട്ടിയെ ബലമായി കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
ALSO READ: കാസർകോട്ട് ഇൻഫ്ളുവൻസർ മരിച്ച നിലയിൽ




