ചെന്നൈ: വിഖ്യാത സംഗീത സംവിധായകന്‍ എആര്‍ റഹ്മാനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ‘നിര്‍ജലീകരണം’ മൂലം ഇന്ന് രാവിലെ 7.30യോടെ ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് ഒസ്‌കാര്‍ ജേതാവായ റഹ്മാനെ പ്രവേശിപ്പിച്ചത്. ഇസിജി, എക്കോ കാര്‍ഡിയോഗ്രാം ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി. റഹ്മാനെ ആന്‍ജിയോഗ്രാമിന് വിധേയനാക്കുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ രാത്രി ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തിന് സുഖമില്ലെന്ന് അനുഭവപ്പെട്ടതോടെ പരിശോധനയ്ക്കായി കൊണ്ടുപോയതായി കുടുംബം അറിയിച്ചു.
|
റംസാന്‍ വ്രതം അനുഷ്ഠിച്ചിരുന്നതിനാല്‍ നിര്‍ജ്ജലീകരണം മൂലം സംഗീതജ്ഞന് സുഖമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അദ്ദേഹം അപകടനില തരണം ചെയ്തു, ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
അടുത്തിടെ റഹ്മാന്റെ ഭാര്യ സൈറ ബാനുവിനെയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. ആശുപത്രിവാസത്തിനിടെ പിന്തുണയും സഹായവും നല്‍കിയതിന് റഹ്മാനോട് സൈറ പ്രത്യേകം നന്ദിയും അറിയിച്ചിരുന്നു. എന്നാല്‍ സൈറയുടെ അസുഖം എന്താണെന്നത് സംബന്ധിച്ചോ അസുഖത്തിന്റെ മറ്റു വിശദാംശങ്ങളോ ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ വര്‍ഷമാണ് റഹ്മാനും സൈറ ബാനവും വേര്‍പിരിയുന്നുവെന്ന് പ്രസ്താവനയിലൂടെ അറിയിച്ചത്.
കാതലിക്ക നേരമില്ലൈ, ഛാവ എന്നീ ചിത്രങ്ങളാണ് എആര്‍ റഹ്മാന്റേതായി ഒടുവില്‍ എത്തിയ പ്രൊജക്ടുകള്‍. മണിരത്‌നം സംവിധാനം ചെയ്യുന്ന കമല്‍ ഹാസന്‍ ചിത്രം തഗ് ലൈഫ് ആണ് ഇനി റിലീസിനൊരുങ്ങുന്ന ചിത്രം.
Music director AR Rahman hospitalized after chest pain
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





