15
Apr 2023
Sun
15 Apr 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗളൂരു: രാജ്യത്തെ നടുക്കി വീണ്ടും പശുവിന്റെ പേരിൽ കൊലപാതകം. കർണാടകയിൽ കന്നുകാലി കച്ചവടക്കാരനെയാണ് ഗോരക്ഷാസേന ഗുണ്ടകൾ കൊലപ്പെടുത്തിയത്. ഇദ്രീസ് പാഷയെന്നയാളാണ് കൊല്ലപ്പെട്ടത്.
പുനീത് കാരേഹളി എന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് കത്യംചെയ്തത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇംറാൻ ഖാൻ എന്ന മാധ്യമപ്രവർത്തകനാണ് കൊലപാതകം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. പുനീതും കൂട്ടാളികളും പാഷയോട് രണ്ട് ലക്ഷം രൂപ ചോദിച്ചിരുന്നുവെന്നും പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്നായിരുന്നു ഭീഷണിയെന്ന് കുടുംബം ആരോപിച്ചു.

ഇന്നലെയാണ് സംഭവം. കാലികളെയുമായി ഇദ്രീസ് വരുന്നതിനിടെ പുനീതിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വവാദിതൾ വാഹനം തടഞ്ഞു. കാലികളെ വാങ്ങിയതിന്റെ രേഖകൾ കാണിച്ചെങ്കിലും പാകിസ്താനിലേക്ക് പോകാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇവരിൽനിന്ന് രക്ഷപ്പെട്ട് വാഹനം വേഗത്തിൽ ഓടിച്ചുപോയെങ്കിലും പിന്നാലെ വന്ന് വാഹനം തടഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. പുനീതിനെതിരേ കൊലപാതകം, കലാപശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.

പാഷയുടെ മരണത്തെ തുടർന്ന് പ്രദേശത്ത് വലിയ പ്രതിഷേധവുമുണ്ടായി. പാഷയുടെ മൃതദേഹവുമായി കുടുംബാംഗങ്ങൾ തെരുവിൽ പ്രതിഷേധിച്ചു. പ്രതികളെ ഉടൻ പിടികൂടണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. പിന്നീട് പൊലീസ് നടത്തിയ ചർച്ചക്കൊടുവിലാണ് മൃതദേഹം വിട്ടുകൊടുക്കാൻ ഇവർ തയാറായത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക