വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും മൂന്ന് ടേം വ്യവസ്ഥ നടപ്പാക്കാനുള്ള ആലോചനയുമായി മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലീഗില്‍ മൂന്ന് ടേം വ്യവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ നടപ്പാക്കിയത് ഗുണം ചെയ്തതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
|
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ നടപ്പാക്കുന്നത് നേതൃ യോഗം ചേര്‍ന്ന് തീരുമാനിക്കും. തെരഞ്ഞെടുപ്പിന് ലീഗ് ഒരുങ്ങിക്കഴിഞ്ഞതായും ്അദ്ദേഹം പറഞ്ഞു.
‘തെരഞ്ഞെടുപ്പുകള്‍ക്ക് മുസ്ലീം ലീഗ് നേരത്തേ ഒരുക്കങ്ങള്‍ ആരംഭിക്കാറുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ടി ഞങ്ങള്‍ തയ്യാറാണ്. തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ പുതിയ തലമുറക്ക് അവസരങ്ങള്‍ നല്‍കാന്‍ ഇനിയും സാധിക്കും.
കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിനാണ് ടേം വ്യവസ്ഥയുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്. ആ തീരുമാനം ഭേദഗതി വരുത്തണോയെന്ന് പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ചകളുണ്ടാകും. മൂന്ന് ടേം കഴിഞ്ഞവര്‍ക്ക് സീറ്റ് നല്‍കിയേക്കില്ലെന്നും പി.എം.എ സലാം പറഞ്ഞു.


