തിരുവനന്തപുരം: രാജ്യത്തെ മദ്‌റസ സംവിധാനത്തിൽ കൈകടത്താൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. മദ്‌റസകൾക്കെതിരേയുള്ള വിദ്വേഷ പ്രചാരണങ്ങളും അടച്ചുപൂട്ടൽ നീക്കവും സംഘപരിവാര സർക്കാരിന്റെ വംശീയ താൽപ്പര്യങ്ങളുടെ തുടർച്ചയാണ്.
|
പൗരന്മാരുടെ വിശ്വാസ സ്വാതന്ത്ര്യത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനും എതിരായ നീക്കം ഭരണഘടനാ വിരുദ്ധമാണ്. വഖഫ് നിയമ ഭേദഗതിയുൾപ്പെടെ വിവിധ ഭീകര നിയമങ്ങൾ ചുട്ടെടുത്ത് ആർഎസ്എസ് വിഭാവനം ചെയ്യുന്ന മതരാഷ്ട്രം കെട്ടിപ്പടുക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.
കൂടാതെ കഴിഞ്ഞ ദിവസം പുറത്തു വന്ന ആഗോള പട്ടിണി സൂചികയിൽ നേപ്പാളിനെയും ശ്രീലങ്കയെയും ഉൾപ്പെടെ പിന്നിലാക്കി 105 ാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്തെ പട്ടിണി ചർച്ചയാവാതിരിക്കാൻ വംശീയ വിദ്വേഷം ഇളക്കിവിടുകയെന്ന ഗൂഢ ലക്ഷ്യവും അനവസരത്തിലുള്ള ഈ പ്രചാരണത്തിനു പിന്നിലുണ്ട്. സമ്പന്നമായ വൈവിധ്യങ്ങളെ തച്ചുടച്ച് ഏകശിലാ ക്രമത്തിലുള്ള രാജ്യം സൃഷ്ടിക്കാമെന്ന വ്യാമോഹത്തെ രാജ്യത്തെ പൗരഭൂരിപക്ഷം ചെറുത്തുതോൽപ്പിക്കുമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഓർമിപ്പിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





