22
May 2026
Fri
22 May 2026 Fri
MVD officer suspended in Kollam

കൊല്ലത്ത് വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. വാഹനങ്ങള്‍ നേരില്‍ കണ്ടു പരിശോധന നടത്താതെ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കിയതിനാണ് കൊല്ലം ഓഫീസിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ എസ് മഞ്ജുവിനെയാണ് അന്വേഷണ വിധേയമായി ഗതാഗത കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. മറ്റ് ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ നിയമവിരുദ്ധമായി പരിശോധന കൂടാതെ പുതുക്കി നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യാതൊരുവിധ പരിശോധനയും കൂടാതെ ഇവര്‍ 19 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കിയെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് തല അന്വേഷണത്തില്‍ വ്യക്തമായി. നിയമപ്രകാരം മറ്റ് ആര്‍.ടി ഓഫീസുകളുടെ പരിധിയിലുള്ള വാഹനങ്ങള്‍ കൊല്ലം ഓഫീസില്‍ വെച്ച് പരിശോധിക്കണമെങ്കില്‍ ആര്‍.ടി.ഒയുടെ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. എന്നാല്‍ ഈ നിബന്ധന ലംഘിച്ച് എസ് മഞ്ജു രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ALSO READ: പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റത്തിന് സ്റ്റേ