22
Oct 2024
Tue
22 Oct 2024 Tue
Naim qassem elected as Hezbollah s new chief

ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമിയായി നഈം ഖാസിമിനെ ഹിസ്ബുല്ല തിരഞ്ഞെടുത്തു. കഴിഞ്ഞമാസം ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നഈം ഖാസിം ആയിരുന്നു ഹിസ്ബുല്ലയെ താല്‍ക്കാലികമായി നയിച്ചുവന്നത്. നഈം ഖാസിമിനെ സെക്രട്ടറി ജനറല്‍ ആയി തിരഞ്ഞെടുത്തുവെന്ന് ഹിസ്ബുല്ല അറിയിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

71കാരനായ ഖാസിം അടക്കമുള്ളവര്‍ ചേര്‍ന്നാണ് 1980കളില്‍ ഹിസ്ബുല്ലയ്ക്കു രൂപം നല്‍കിയത്. ലബനാനിലേക്കുള്ള ഇസ്രായേല്‍ അധിനിവേശത്തെ ഹിസ്ബുല്ല ചെറുത്തുവരികയായിരുന്നു നാളിതുവരെയും. ലബനാനില്‍ കരയുദ്ധത്തിനിറങ്ങിയിരിക്കുന്ന ഇസ്രായേല്‍ സൈന്യത്തിന് കടുത്തവെല്ലുവിളിയാണ് ഹസന്‍ നസ്‌റുല്ലയുടെ വേര്‍പാടിനു ശേഷവും ഹിസ്ബുല്ല ഉയര്‍ത്തിവരുന്നത്.

READ ALSO: ഹസൻ നസ്റുല്ല കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക