17
Aug 2023
Mon
17 Aug 2023 Mon

ഓഫീസില്‍ യുവതിക്കൊപ്പം ഗുജറാത്ത് കലക്ടറുടെ സെക്‌സ്; വീഡിയോ ലീക്കായത് ഹണിട്രാപ്പിന്റെ ഭാഗം; ഒളികാമറവച്ച ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഹമ്മദാബാദ്: ഓഫീസില്‍ യുവതിക്കൊപ്പം ഗുജറാത്ത് കലക്ടര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോ ലീക്കാകുയും പ്രചരിക്കുകയും ചെയ്ത സംഭവം ഹണി ട്രാപ്പിന്റെ ഭാഗമാണെന്ന് കണ്ടെത്തല്‍. സംഭവം അന്വേഷിച്ച പോലീസ് ഗുജറാത്ത് റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥരെ അറസ്റ്റ്‌ചെയ്തു. ഓഫീസിലെത്തിയ യുവതിയുമൊത്ത് ആനന്ദ് ജില്ലാ കളക്ടര്‍ ഡി.എസ് ഗഡ്‌വിയാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. സെക്‌സ് ഒളികാമറ സ്ഥാപിച്ച് റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചതിന് പിന്നില്‍ ഹണിട്രാപ്പ് ആണെന്ന് വ്യക്തമായതോടെയാണ് പോലീസ് നടപടിയെടുത്തത്.

ആനന്ദ് മുന്‍ റസിഡന്റ് അഡീഷണല്‍ കളക്ടര്‍ (ആര്‍.എസി) കേത്കി വ്യാസ് ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ആനന്ദ് കളക്ടര്‍ തന്റെ ചേംബറില്‍ ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ വൈറലായത്. സംഭവത്തിന് പിന്നാലെ ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതിന് പിന്നില്‍ ഹണിട്രാപ്പ് സംഘം പ്രവര്‍ത്തിച്ചതായി കണ്ടെത്തിയത്.

കളക്ടറുടെ ഓഫീസില്‍ ഒളി ക്യാമറ സ്ഥാപിക്കാന്‍ മുന്‍ റവന്യൂ ഓഫീസര്‍ ജയേഷ് പട്ടേല്‍, ഹരീഷ് ചാവ്ദ എന്നിവരാണ് ഗൂഢാലോചന നടത്തിയത്. കളക്ടറെ ഹണിട്രാപ്പില്‍പ്പെടുത്തി സാമ്പത്തിക നേട്ടത്തിനായി ഫയലുകളില്‍ തിരിമറി നടത്തുകയായിരുന്നു പദ്ധതി. ഓഫീസില്‍ ക്യാമറകള്‍ സ്ഥാപിച്ചെങ്കിലും ഇവര്‍ ഒരുക്കിയ സ്ത്രീയല്ല കുടുങ്ങിയത്. പകരം മറ്റൊരു യുവതിയുമൊത്തുള്ള കലക്ടറുടെ സ്വകാര്യ നിമിഷങ്ങളാണ് പതിഞ്ഞത്. എങ്കിലും ഈ ദൃശ്യം കലക്ടര്‍ക്ക് അയച്ചുകൊടുത്ത് കീഴുദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി. വീഡിയോയും ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും ഇവര്‍ കളക്ടറെ കാണിച്ചു. ബലാത്സംഗക്കേസില്‍ കുടുക്കുമെന്ന് പറഞ്ഞെങ്കിലും പ്രതികളുടെ ആവശ്യം കളക്ടര്‍ അംഗീകരിക്കാതിരുന്നതോടെയാണ് വീഡിയോ ഇവര്‍ പ്രചരിപ്പിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക