27
Feb 2024
Sun
27 Feb 2024 Sun
narendra modi inaugurates indias largest cable bridge

ഇന്ത്യയിലെ ഏറ്റവും നീളമേറിയ കേബിള്‍ പാലം ഗുജറാത്തിലെ ദ്വാരകയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഒഖ, ബെയ്ത് ദ്വാരക ദ്വീപിനെ ബന്ധിപ്പിക്കുന്ന സുദര്‍ശന്‍ സേതുവെന്ന ഈ പാലത്തിന് 2.3 കിലോമീറ്ററാണ് നീളം. 979 കോടിയാണ് നിര്‍മാണച്ചെലവ്.(narendra modi inaugurates indias largest cable bridge)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2017 ഒക്ടോബറിലാണ് പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്. 27.20 മീറ്റര്‍ വീതിയുള്ള നാലുവരി പാതയില്‍ 2.50 മീറ്റര്‍ വീതിയുള്ള രണ്ടു നടപ്പാതകള്‍ ഇരുവശങ്ങളിലുമായി ഒരുക്കിയിട്ടുണ്ട്. നടപ്പാതയുടെ അരികുകളില്‍ ഭഗവത് ഗീതയില്‍ നിന്നുള്ള വാചകങ്ങളും കൃഷ്ണന്റെ ചിത്രങ്ങളും ആലേഖനം ചെയ്തിരിക്കുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ഒട്ടെറെ ഉദ്ഘാടനങ്ങളിലൊന്നായിരുന്നു സുദര്‍ശന്‍ പാലത്തിന്റേത്. രാജ്‌കോട്ടിലെ എയിംസ്, ആന്ധ്രയിലെയും പഞ്ചാബിലെയും ഉത്തര്‍പ്രദേശിലെയും പശ്ചിമബംഗാളിലെയും എയിംസുകള്‍ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.