19
May 2026
Tue
19 May 2026 Tue
SP AP Shoukath ali

ആലപ്പുഴയില്‍ നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. എസ്പി എപി ഷൗക്കത്തലിയാണ് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടിപി കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനാണ് എപി ഷൗക്കത്തലി. അന്ന് അന്വേഷണം സിപിഎമ്മിലെ ഉയര്‍ന്ന നേതാക്കളിലേക്ക് നീണ്ടതിന് പിന്നാലെ ഷൗക്കത്തലിയെ സ്ഥലം മാറ്റിയിരുന്നു.

കര്‍മധീരനായ അന്വേഷണ ഉദ്യോഗസ്ഥനാണ് ഷൗക്കത്തലിയെന്ന് പരാതിക്കാരനായ നിയുക്ത എംഎല്‍എ എഡി തോമസ് പറഞ്ഞു.