ന്യൂഡല്‍ഹി: നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍സ് (എന്‍സിഎച്ച്ആര്‍ഒ) പ്രവര്‍ത്തനം നിര്‍ത്തിയതായി സംഘടനാ മേധാവി പ്രഫ എ മാര്‍ക്‌സ്. ആഭ്യന്തര മന്ത്രാലയം സംഘടനയെ നിരോധിച്ച് വിജ്ഞാപനം പുറത്തിറക്കിയതിനെ തുടർന്നാണ് തീരുമാനം.
|
സംഘടന ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കുന്നതായും അതിനോടുളള പ്രതികരണമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരോധനം വന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിയതുകൊണ്ട് സംഘടനയുടെ പേരിൽ തുടർന്ന് സാമൂഹികമാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകള്‍ക്ക് തങ്ങള്‍ ഉത്തരവാദിയായിരിക്കയില്ലെന്നും പ്രഫ എ മാർക്സ് പ്രസ്താവനയിൽ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



