|
ന്യൂഡൽഹി: ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിയുടെ പങ്ക് പറയുന്ന ഡോക്യുമെന്ററി തയാറാക്കിയ ബി.ബി.സിയുടെ ഡൽഹിയിലെയും മുംബൈയിലെയും ഓഫിസിൽ ആദായനികുതി ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡ് മൂന്നാംദിവസം അവസാനിച്ചു. റെയ്ഡിൽ ബിബിസി വളരെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുടെ മാത്രം മൊഴിയാണ് രേഖപ്പെടുത്തിയതെന്ന് ആദായ നികുതി വകുപ്പ് വിശദീകരിച്ചു. ആരുടെയും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടില്ല. ക്‌ളോണിങ് നടത്തിയത് പ്രധാനപ്പെട്ട ഉപകരണങ്ങൾ മാത്രമാണ്. അതിന് ശേഷം ഇവ തിരികെ നൽകി. ജീവനക്കാരെ അവരുടെ ജോലി ചെയ്യുന്നതിൽ തടസപ്പെടുത്തിയില്ലെന്നും വകുപ്പ് വിശദീകരിച്ചു.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഉദ്യോഗസ്ഥർ മുംബൈയിലെ കലീനയിലുള്ള ബിബിസി ഓഫീസിലെ പരിശോധന പൂർത്തിയാക്കി മടങ്ങിയത്. അതേസമയം പരിശോധന നടന്ന മൂന്ന് ദിവസവും പുറത്ത് പോകാതെ ചില ഉദ്യോ?ഗസ്ഥർക്ക് ഓഫീൽ തുടരേണ്ടി വന്നുയെന്നത് കൂടതൽ ചർച്ചയ്ക്ക് വഴിവെക്കുമെന്നാണ് സൂചന.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



