06
Jun 2024
Sun
06 Jun 2024 Sun
NEET PG exam postponed

ന്യൂഡല്‍ഹി: ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നീറ്റ് പി ജി പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതിയ തീയതി ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ( NEET PG exam postponed; NTA director general removed ) പരീക്ഷയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് മാറ്റിവച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, പിജി പ്രവേശന പരീക്ഷയുടെ ചോദ്യ പേപ്പറും ചോര്‍ന്നോ എന്ന സംശയമാണ് ഉയരുന്നത്. നീറ്റ് യു ജി, നെറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകളുമായി ബന്ധപ്പെട്ട് ക്രമക്കേട് പുറത്തുവന്ന സാഹചര്യത്തിലാണ് നീറ്റ് പി ജി പരീക്ഷ മാറ്റിവച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നീറ്റ് യുജി, നെറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കു പുറമേ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും സമര രംഗത്തുണ്ട്. നേരത്തെ ജൂണ്‍ 25നും 27നുമിടയില്‍ നടത്താനിരുന്ന ജോയിന്റ് സിഎസ്‌ഐആര്‍ യുജിസി-നെറ്റ് പരീക്ഷയും മാറ്റിവച്ചിരുന്നു. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തുനിന്നും സുബോധ് കുമാര്‍ സിങ്ങിനെ നീക്കി. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനായ പ്രദീപ് സിങ് കരോളയ്ക്കാണ് പകരം ചുമതല.

സുതാര്യത ഉറപ്പ് വരുത്താന്‍ സമിതി
പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനു വേണ്ട പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി ഏഴംഗ സമിതിയാണ് രൂപീകരിച്ചത്. ദേശീയ പരീക്ഷ ഏജന്‍സികളുടെ പിഴവുകളും സമിതി പരിശോധിക്കും.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക