കമ്പി കുത്തില്ല, ‘വരച്ച വര’ലൂടെ ഡ്രൈവ് ചെയ്യണം, പരിഷ്‌കാരം മെയ് 1 മുതല്‍
|
തിരുവനന്തപുരം: കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് മേയ് ഒന്നുമുതല്‍ പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതി നടപ്പാക്കുന്നു. കമ്പി കുത്തി റിബണ്‍ എച്ചും റോഡിലെ ഡ്രൈവിങ് സ്‌കില്ലുമാണ് നിലവില്‍ ടെസ്റ്റിന്റെ ഭാഗമായുള്ളത്. ഇനി മുതല്‍ ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ ഡ്രൈവ് ചെയ്് വേണം ലൈസന്‍സ് ലഭ്യമാക്കാന്‍.
ആംഗുലര്‍ പാര്‍ക്കിങ് (വശം ചരിഞ്ഞുള്ള പാര്‍ക്കിങ്), പാരലല്‍ പാര്‍ക്കിങ്, സിഗ് സാഗ് ഡ്രൈവിങ് (എസ് വളവു പോലെ) കയറ്റത്തു നിര്‍ത്തി പിന്നോട്ടു പോകാതെ മുന്‍പോട്ട് എടുക്കുക തുടങ്ങിയവയാണ് ഉറപ്പായും വിജയിക്കേണ്ട പരീക്ഷകള്‍.
കയറ്റവും ഇറക്കവും റിവേഴ്‌സ് പാര്‍ക്കിങ്ങുമൊക്കെയുള്ള മാതൃകയാണ് ഒരുക്കിയിരിക്കുന്നത്. സമാന്തര പാര്‍ക്കിങ്, ആംഗുലാര്‍ പാര്‍ക്കിങ് തുടങ്ങിയവയുമുണ്ട്. ടേണിങ് റേഡിയസ് കുറഞ്ഞ വണ്ടിയും പരിശോധിച്ചാണു പുതിയരീതി രൂപപ്പെടുത്തിയിരിക്കുന്നത്. ഈ സംവിധാനങ്ങളെല്ലാം മൈതാനത്ത് ഒരുക്കണം. ഇതു വിശദീകരിക്കാനായി ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ യോഗം വിളിച്ചിരുന്നു. പുതിയരീതി ഉടന്‍ നടപ്പാക്കുമെന്നും അറിയിച്ചു.
മോട്ടോര്‍ വാഹനവകുപ്പിന് 10 ടെസ്റ്റിങ് സ്റ്റേഷനുകളാണ് ഉള്ളത്. കളിസ്ഥലവും ആരാധനാലയങ്ങളുടെ ഉള്‍പ്പെടെ ഗ്രൗണ്ടുകളും പുറമ്പോക്കു ഭൂമിയുമാണ് ബാക്കിയുള്ള ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമായതിനാല്‍ ടെസ്റ്റിങ് സ്ഥലം സജ്ജമാക്കേണ്ടത് ഡ്രൈവിങ് സ്‌കൂളുകളാണെന്ന് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ചിലര്‍ സമ്മതിച്ചെങ്കിലും ചെലവോര്‍ത്ത് അവരിപ്പോള്‍ ആശങ്കയിലാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





