27
Dec 2024
Sat
27 Dec 2024 Sat
sslc text book

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പുതുക്കിയ എസ്എസ്എല്‍സി പാഠപുസ്തകങ്ങള്‍ക്ക് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം. (New textbook for class 10; will be distributed in March) അച്ചടി ജോലികള്‍ പൂര്‍ത്തിയാക്കി പുതിയപുസ്തകം 2025 മാര്‍ച്ചില്‍ വിതരണത്തിന് സജ്ജമാകും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിഷ്‌കരണത്തിന്റെ രണ്ടാംഘട്ടത്തില്‍ രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ പുതുക്കിയ പുസ്തകങ്ങള്‍ക്ക് ജനുവരി 15നുശേഷം ചേരുന്ന കരിക്കുലം കമ്മിറ്റി അംഗീകാരം നല്‍കും. ഇവ 2025 മേയില്‍ സ്‌കൂളിലെത്തിക്കും. ഈ അധ്യയന വര്‍ഷം ആദ്യഘട്ടമായി പരിഷ്‌കരിച്ച ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പുസ്തകങ്ങളും അടുത്തവര്‍ഷം അച്ചടിക്കുന്നത് കൂടുതല്‍ മെച്ചപ്പെടുത്തിയാകും.

ഒന്നാംക്ലാസിലെ കണക്ക്, മലയാളം പുസ്തകങ്ങളില്‍ ചില പാഠഭാഗങ്ങളില്‍ മാറ്റംവരുത്തും. മറ്റ് ക്ലാസുകളിലെ പുസ്തകങ്ങളിലും ആവശ്യമായ മെച്ചപ്പെടുത്തലുകള്‍ വരുത്തും.

പുതുക്കിയവയുടെ ഉള്ളടക്കവും വിന്യാസവും മാറ്റേണ്ടതുണ്ടോയെന്ന് വിലയിരുത്തും. എസ്സിഇആര്‍ടി പരിശോധനയുടെയും കുട്ടികളുടെയും അധ്യാപകരുടെയും പഠനാനുഭവത്തിന്റെയും അടിസ്ഥാനത്തിലാകും മാറ്റങ്ങള്‍.