12
Jul 2024
Tue
12 Jul 2024 Tue

Video: ന്യൂയോര്‍ക്കിലെ LGBTQ പ്രൈഡ് മാര്‍ച്ച് നടുറോഡില്‍ അടിച്ചുപിരിഞ്ഞു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂയോര്‍ക്ക്: യു.എസിലെ ന്യൂയോര്‍ക്ക് നഗരത്തില്‍ നടത്തിയ ലൈംഗിക ന്യൂനപക്ഷവിഭാഗങ്ങളായ LGBTQ വിന്റെ പ്രൈഡ് മാര്‍ച്ച് നടുറോഡില്‍ അടിച്ചുപിരിഞ്ഞു. ലോകത്തിലെ എല്ലാ ഭാഗങ്ങളിലും സംഘടിപ്പിച്ചുവന്ന മാര്‍ച്ചിന്റെ ഭാഗമായാണ് ഞായറാഴ്ച ന്യൂയോര്‍ക്കിലും പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ ലൈംഗിക ന്യൂനപക്ഷവിഭാഗങ്ങള്‍ ഇരുചേരികളായി പിരിഞ്ഞ് നടുറോഡില്‍ പൊരിഞ്ഞ അടിയിലേര്‍പ്പെട്ടതോടെ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇടപെട്ട് മാര്‍ച്ച് നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു.

സംഘര്‍ഷത്തിനിടെ വെടിവയ്പ്പും ഉണ്ടായി. 20 വയസ്സുള്ള ട്രാന്‍സ് വ്യക്തിക്ക് പരുക്കേറ്റു. സംഘര്‍ഷത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. വസ്ത്രങ്ങള്‍ വലിച്ചൂരുന്നതും മുടി കുത്തിപ്പിടിച്ച് തള്ളിയിടുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം.

ബോസ്റ്റണ്‍, ഡെന്‍വര്‍, ഫിലാഡല്‍ഫിയ എന്നിവിടങ്ങളിലും പ്രൈഡ് പരേഡുകള്‍ അക്രമാസക്തമായി. സ്റ്റോണ്‍വാള്‍ പ്രക്ഷോഭത്തിന് ഒരു വര്‍ഷത്തിനുശേഷം 1970 മുതലാണ് പ്രൈഡ് മാര്‍ച്ച് തുടങ്ങിയത്.

New York City Pride celebration turns into wrestling match

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക