26
Mar 2025
Tue
26 Mar 2025 Tue
newly wed bride committed suicide due to dowry harassment

സ്ത്രീധനമാവശ്യപ്പെട്ട് ഭര്‍ത്താവിന്റെ പീഡനം താങ്ങാനാവാതെ നവവധു ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ദേവിക(35)യാണ് സ്ത്രീധനപീഡനത്താല്‍ തൂങ്ങിമരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ആറുമാസം മുമ്പാണ് ദേവികയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സതീഷും ഗോവയില്‍ നടന്ന വിപുലമായ ചടങ്ങില്‍ വച്ച് വിവാഹിതരായത്. ദേവികയുടെ മരണത്തിനു പിന്നാലെയാണ് സതീഷ് കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ കുടുംബം വെളിപ്പെടുത്തിയത്.

ALSO READ: വിവാഹം കഴിഞ്ഞത് കഴിഞ്ഞ മാസം; കോഴിക്കോട്ട് നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു