സെല്‍ഫി എടുക്കുന്നതിനിടെ ഭര്‍ത്താവിനെ നവവധു പാലത്തില്‍ നിന്ന് തള്ളിയിട്ടു. പാറയില്‍ പിടിച്ചുകിടന്ന യുവാവിനെ നാട്ടുകാര്‍ രക്ഷപെടുത്തി. കര്‍ണാടകയിലെ യാദ്ഗിറിലാണ് സംഭവം.
കൃഷ്ണ നദിക്കു കുറുകെയുളള ഗുര്‍ജാപൂര്‍ പാലത്തില്‍ നിന്നാണ് യുവതി ഭര്‍ത്താവിനെ തള്ളിയിട്ടത്. ഒഴുകിപ്പോയ യുവാവ് സമീപത്തുളള പാറയില്‍ പിടിച്ചു നില്‍ക്കുകയും നിലവിളിക്കുകയുമായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കയര്‍ ഇട്ടുകൊടുത്ത് യുവാവിനെ വലിച്ചുകയറ്റിയത്.
|
അതേസമയം, ഭര്‍ത്താവ് കാല്‍വഴുതി പുഴയില്‍ വീഴുകയായിരുന്നു എന്നാണ് ഓടിക്കൂടിയവരോടു യുവതി പറഞ്ഞത്. മുകളില്‍ കയറിയ ശേഷം യുവാവാണ് സംഭവിച്ച കാര്യം രക്ഷാപ്രവര്‍ത്തകരോടു പറഞ്ഞത്. എന്നാല്‍ ആരോപണം യുവതി നിഷേധിച്ചു. ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും വിഡിയോ തെളിവുകള്‍ പരിശോധിച്ചു കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു.
ഹണിമൂണിനിടെ ഭര്‍ത്താവിനെ കാമുകന്റെ സഹായത്തോടെ കൊന്ന നവവധു പിടിയിലായ സംഭവത്തിനു പിന്നാലെയാണ് ഇത്തരമൊരു കൊലപാതകനീക്കം കര്‍ണാടകയിലുണ്ടായിരിക്കുന്നത്.
ALSO READ: ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യ കൊലയാളികള്‍ക്ക് വാഗ്ദാനം ചെയ്തത് 20 ലക്ഷം രൂപ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





