01
Nov 2025
Sun
01 Nov 2025 Sun
Nguyen Phan Mai empowers storytellers to embrace their roots at SIBF 2025

ക്രിയാത്മക രചനാ ശക്തിയെ തുറന്നുവിടാനുും നിങ്ങളുടെ പൈതൃകത്തില്‍ അത് പ്രതിഫലിപ്പിക്കാനും രചനാ ശില്‍പ്പശാലയില്‍ പങ്കെടുത്തവരോട് വിയറ്റ്‌നാമീസ് നോവലിസ്റ്റ് ഡോ. ങോവിന്‍ഫാന്‍ ക്വായ് മൈ. 44ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ സംവദിക്കുകയായിരുന്നു പുരസ്‌കാരജേതാവു കൂടിയായ നോവലിസ്റ്റ്. ആത്മവിശ്വാസമില്ലായ്മ, സമയപരിധികള്‍, കുടുംബ ഉത്തരവാദിത്വങ്ങള്‍ തുടങ്ങി എഴുത്തുകാര്‍ നേരിടുന്ന വെല്ലുവിളികളെ എങ്ങനെ നേരിടണമെന്നതടക്കമുള്ള കാര്യങ്ങള്‍ അവര്‍ വിശദീകരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അന്താരാഷ്ട്ര തലത്തില്‍ ബെസ്റ്റ് സെല്ലറായ തന്റെ ദ മൗണ്ടെയ്ന്‍സ് സിങ് എന്ന നോവല്‍ പൂര്‍ത്തീകരിക്കാന്‍ ഏഴ് വര്‍ഷമെടുത്തുവെന്നും അവര്‍ പറഞ്ഞു. അമേരിക്കന്‍ അധിനിവേശവും യുദ്ധങ്ങളും തന്റെ ബാല്യകാല ഓര്‍മകളുമൊക്കെയാണ് അവരുടെ കവിതകളിലും നോവലുകളിലുമൊക്കെ വരച്ചിട്ടിരിക്കുന്നത്.

ALSO READ: ഷാര്‍ജ പുസ്തകമേളയില്‍ വായനക്കാര്‍ക്ക് സാഹിത്യമരുന്നുകളുമായി കാവ്യ ഫാര്‍മസി