06
Aug 2024
Fri
06 Aug 2024 Fri
NIA chargesheets two more in PFI conspiracy case

നിരോധിത സംഘടനയായ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേരളത്തിലെ രണ്ട് മുൻ പ്രവർത്തകർക്കെതിരേ എൻഐഎ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ജാഫർ ബി, ഷഫീഖ് എന്നിവർക്കെതിരേയാണ് ബുധനാഴ്ച എൻഐഎ കുറ്റപത്രം സമർപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി അറസ്റ്റിലായവരാണ് ഇരുവരും. 2047ഓടെ ഇന്ത്യയിൽ ഇസ് ലാമിക ഭരണകൂടം സ്ഥാപിക്കാൻ ​ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ദേശീയ അന്വേഷണ ഏജൻസിയുടെ നടപടി. ഇതുവരെ 63 പേരെയാണ് എൻഐഎ കേസിൽ പ്രതിചേർത്തത്. ഇതിൽ 10 പേരെ ഇനിയും പിടികൂടാനായില്ലെന്ന് എൻഐഎ പറയുന്നു.

പോപുലർ ഫ്രണ്ടിന്റെ ഹിറ്റ് സ്ക്വാഡ് അം​ഗമായ ജാഫർ ആയുധ പരിശീലകനാണെന്നും ഷഫീഖ് ആയുധ പരിശീലനം നേടിയിട്ടുണ്ടെന്നും എൻഐഎ കുറ്റപത്രത്തിൽ ആരോപിക്കുന്നു. ഇരുപത് ക്രിമിനൽ കേസുകളിലെ പ്രതിയാണ് ജാഫറെന്നും കുറ്റപത്രത്തിൽ പറയുന്നു. പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസനെ 2022 ഏപ്രിൽ 16ന് കൊലപ്പെടുത്തിയ സംഭവത്തിൽ ​ഗൂഢാലോചനയിൽ പങ്കെടുത്തുവെന്ന കുറ്റമാണ് ജാഫറിനെതിരേ ചുമത്തിയിരിക്കുന്നത്.

ALSO READ: പിഎഫ്ഐ നിരോധനം: സുരക്ഷാ ഏജൻസികൾ യോ​ഗം ചേർന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക