യുഎപിഎ കേസിൽ ജയിലിൽ കിടന്നുകൊണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച എൻജിനീയർ ശൈഖ് അബ്ദുൽ റാഷിദിന്റെ സത്യപ്രതിജ്ഞ ജൂലൈ അഞ്ചിന്. ശൈഖ് അബ്ദുൽ റാഷിദിന് എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)സമ്മതം നൽകിയതോടെയാണ് ഇത്.സത്യപ്രതിജ്ഞയ്കക് ഇടക്കാല ജാമ്യം തേടി എൻജിനീയർ റാഷിദ് കോടതിയെ സമീപിക്കുകയും കോടതി എൻഐഎയുടെ മറുപടി തേടുകയുമായിരുന്നു.
|
ഭീകര പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയെന്ന കുറ്റം ചുമത്തി 2019ൽ തിഹാർ ജയിലിൽ അടച്ച കശ്മീരി നേതാവായ ശൈഖ് അബ്ദുൽ റാഷിദ് സ്വതന്ത്ര സ്ഥാനാർഥിയായാണ് കശ്മീരിലെ ബാരാമുല്ലയിൽ നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ലയെ രണ്ടുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചത് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ജയിലിൽ ആയിരുന്നതിനാൽ സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിക്കാൻ ശൈഖ് അബ്ദുൽ റാഷിദിന് ആയിരുന്നില്ല. തുടർന്ന് അനുമതി തേടി അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. സത്യപ്രതിജ്ഞ ചെയ്യുന്നതിൽ നിന്ന് അബ്ദുൽ റാഷിദിനെ വിലക്കില്ലെന്നും എന്നാൽ മാധ്യമങ്ങളോടു സംസാരിക്കാൻ അദ്ദേഹത്തെ അനുവദിക്കില്ലെന്നും എൻഐഎ കോടതിയെ അറിയിച്ചു. ഒരു ദിവസം കൊണ്ട് സത്യപ്രതിജ്ഞ അടക്കമുള്ള നടപടികൾ പൂർത്തിയാക്കണമെന്നും എൻഐഎ ആവശ്യപ്പെട്ടു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





