19
Aug 2025
Sat
19 Aug 2025 Sat
Nilambur couples found dead married just three months before

മലപ്പുറം നിലമ്പൂര്‍ മണലോടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികള്‍ വിവാഹിതരായത് മൂന്നുമാസം മുമ്പ്. മണലോടി കറുത്തേടത്ത് നടരാജന്‍-സത്യഭാമ ദമ്പതികളുടെ മകന്‍ രാജേഷ്(23), എരുമമുണ്ട കാനക്കുത്ത് അമൃത കൃഷ്ണ(19)എന്നിവരെയാണ് ഇന്ന് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവാഹത്തിനു പിന്നാലെ ദമ്പതികള്‍ പലപ്പോഴും വഴക്കടിച്ചിരുന്നതായാണ് അയല്‍വാസികള്‍ നല്‍കുന്ന വിവരം. ഇന്നും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഉച്ചയോടെ രാജേഷിന്റെ അമ്മയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ട് ബഹളംവച്ച് ആളെക്കൂട്ടിയത്.

അമൃത കൃഷ്ണയുടെ മൃതദേഹം തൂങ്ങിയ നിലയിലായിരുന്നു. രാജേഷ് വിഷം കഴിച്ചു മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ALSO READ: 10 കിലോ ക‍ഞ്ചാവുമായി അച്ഛനും മകനും പിടിയിൽ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക