22
Jun 2025
Wed
22 Jun 2025 Wed
nine year old boy drown during fishing while returning from school

സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരവെ മീന്‍പിടിക്കുന്നതിനിടെ 9വയസ്സുകാരന്‍ പുഴയില്‍ വീണുമരിച്ചു. കണ്ണൂര്‍ കക്കാട് സ്വദേശിയും നാലാം ക്ലാസ് വിദ്യാര്‍ഥിയുമായ നാഷിദ് ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൂട്ടുകാരനൊപ്പം മീന്‍ പിടിക്കുന്നതിനിടെ കാല്‍തെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

അപകടമുണ്ടായ പുഴയ്ക്ക് സമീപത്ത് തന്നെയാണ് കുട്ടിയുടെ വീട്. കൂട്ടുകാരനൊപ്പം മീന്‍ പിടിക്കാനെത്തിയ സമയത്താണ് ഒഴുക്കില്‍പെട്ടത്.

ALSO READ: ഒമ്പതുവയസ്സുകാരി നീന്തൽകുളത്തിൽ മരിച്ചനിലയിൽ