22
Dec 2023
Fri
22 Dec 2023 Fri

താമസകേന്ദ്രത്തിലെ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ ഒ​മ്പ​തു വ​യ​സു​കാ​രി​യെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബം​ഗളുരു വ​ർ​ത്തൂ​ർ-​ഗു​ഞ്ചൂ​ർ റോ​ഡി​ലെ അ​പ്പാ​ർ​ട്ട്മെ​ൻറി​ൽ താമസിക്കുന്ന ദമ്പതികളുടെ മകൾ മാ​ന്യ ധമേർലയെ ആണ് നീന്തൽകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സം​ഭ​വ​ത്തി​നു പി​ന്നാ​ലെ പെ​ൺ​കു​ട്ടി​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​പ്പാ​ർ​ട്ട്‌​മെ​ൻറി​ലെ താ​മ​സ​ക്കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ത​ൻറെ മ​ക​ൾ​ക്ക് നീ​തി വേ​ണം, അ​വ​ളു​ടെ മ​ര​ണ​ത്തി​ന് പി​ന്നി​ലെ സ​ത്യം അ​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും ഇ​ത് മ​റ്റൊ​രു കു​ട്ടി​ക്കും സം​ഭ​വി​ക്ക​രു​തെ​ന്നും പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് രാജേഷ് കുമാർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

ന​ഗരത്തിലെ സ്വകാര്യ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് മാന്യ. രാത്രി ഏഴരയ്ക്ക് കുട്ടി നീന്തൽ കുളത്തിനു സമീപം കളിക്കുന്നത് മറ്റുള്ളവർ കണ്ടിരുന്നു. രാത്രി എട്ടിന് പെൺകുട്ടിയെ കുളത്തിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയെ പുറത്തെടുത്ത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നീന്തൽകുളത്തിനു സമീപമുള്ള ഇലക്ട്രിക് വയറിൽ നിന്ന് ഷോക്കേറ്റ് കുട്ടി വെള്ളത്തിലേക്ക് വീണെന്നാണ് പ്രാഥമിക നി​ഗമനം. തോളത്തൊരു ബാഗുമിട്ട് കുട്ടി നീന്തൽ കുളത്തിലേക്കു പോവുന്ന അവസാനദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.