തിരുവനന്തപുരം നേമത്ത് നാലാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍. നേമം നേമം പോലീസ് സ്റ്റേഷൻ പരിധിയിലെ ശാന്തിവിള സ്വദേശി ശ്യാം-ലേഖ ദമ്പതികളുടെ മകള്‍ അഹല്യ(9)ആണ് മരിച്ചത്. വീടിനുള്ളിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
|
ലേഖയ്ക്ക് സുഖമില്ലാതിരുന്നതിനാല്‍ ഇന്ന് രാവിലെ ശ്യാമുമൊത്ത് ആശുപത്രിയിലേക്ക് പോയിരുന്നു. പോവുന്നതിന്റെ മുമ്പ് അമ്മ കുട്ടിയെ വഴക്കുപറഞ്ഞെന്നും അടി നല്‍കിയെന്നുമാണ് പോലീസ് പറയുന്നത്. അച്ഛന്റെ സഹോദരിക്കൊപ്പമാണ് അഹല്യയെ വീട്ടിലാക്കി മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് പോയത്.
അവര്‍ കുട്ടിക്ക് കഴിക്കാന്‍ ഭക്ഷണം പാകം ചെയ്ത ശേഷം കഴിക്കാന്‍ വിളിച്ച നേരം കുട്ടി വന്നില്ല. വീടിനുള്ളിലെ മുറിയില്‍ അടച്ചിരുന്ന കുട്ടി വിളിച്ചിട്ടും തുറക്കാഞ്ഞതോടെ ഇവര്‍ ജനാല വഴി മുറിക്കകത്തേക്ക് നോക്കിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
ALSO READ: ഒമ്പതുവയസ്സുകാരി നീന്തൽകുളത്തിൽ മരിച്ചനിലയിൽ





