20
Sep 2024
Tue
20 Sep 2024 Tue
Niranjana paid 7.85 lakhs for the fancy number

പത്തനംതിട്ട: വാഹന പ്രേമികള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന 7777 ഫാന്‍സി നമ്പര്‍ 7.85 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തിരുവല്ല സ്വദേശിനി. നടുവത്ര ട്രേഡേഴ്‌സ് ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്രയാണ് തന്റെ ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍ എച്ച്എസ്ഇയ്ക്ക് വേണ്ടിയാണ് KL 27 ശ 7777 എന്ന നമ്പര്‍ നേടിയത്. തിരുവല്ല ആര്‍ടിഒയ്ക്ക് കീഴിലായിരുന്നു വാശിയേറിയ ലേലം അരങ്ങേറിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1.78 കോടി രൂപയ്ക്കാണ് കാര്‍പാതിയന്‍ ഗ്രേ കളര്‍ ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍ എച്ച്എസ്ഇ വാങ്ങിയത്. ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഉള്‍പ്പെടെ മെറ്റീരിയല്‍ സപ്ലെ ചെയ്യുന്ന കമ്പനിയാണ് നടുവത്ര ട്രേഡേഴ്‌സ്. നടുവത്ര വീട്ടില്‍ അനില്‍കുമാര്‍സാജി ഭായ് ദമ്പതികളുടെ മകളായ നിരഞ്ജന എര്‍ത്തെക്‌സ് വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ കൂടിയാണ്. ക്വാറി, ക്രഷര്‍ തുടങ്ങിയ അനുബന്ധ മേഖലകളിലാണ് നിരഞ്ജനയുടെ സംരംഭം. ഇഷ്ട നമ്പര്‍ സ്വന്തമാക്കണമെന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും ഇത്തരം ലേലത്തിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന തുക വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാകുമെന്നും നിരഞ്ജന പറഞ്ഞു.

കേരളത്തില്‍ നടന്ന ഫാന്‍സി നമ്പര്‍ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന വിലകളിലൊന്നാണിത്. മുമ്പ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ നടനും സംവിധായകനുമായ പൃഥ്വിരാജ് മുടക്കിയത് ഏഴര ലക്ഷമായിരുന്നു. തന്റെ ഇഷ്ടനമ്പറായ 7777 ലേലത്തിലൂടെ സ്വന്തമാക്കിയതോടെ പൃഥ്വിരാജിനെ പിന്തള്ളിയിരിക്കുകയാണ് തിരുവല്ല സ്വദേശി നിരഞ്ജന.

തിരുവനന്തപുരത്തെ KS ബാലഗോപാലിന്റെ മുമ്പ് KL 01 CK 1 എന്ന നമ്പറാണ് കേരളത്തിലെ ഏറ്റവും വിലയുള്ള ഫാന്‍സി നമ്പര്‍. അന്ന് ഒരു ലക്ഷം രൂപ ഫീസടക്കം നമ്പറിന് 31 ലക്ഷം രൂപയാണ് ബാലഗോപാല്‍ മുടക്കിയത്. അതിന് മുമ്പ് 18 ലക്ഷം രൂപയ്ക്ക് മുമ്പ് കെഎല്‍ 01 സിബി 1 എന്ന നമ്പറും 17.15 ലക്ഷം രൂപയ്ക്ക് കെഎല്‍ 08 ബിഎല്‍ 1 എന്ന ഫാന്‍സി നമ്പറും ലേലത്തില്‍ പോയിട്ടുണ്ട്.

 

Niranjana paid 7.85 lakhs for the fancy number