15
Mar 2024
Thu
15 Mar 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇംഫാൽ: മണിപ്പൂരിൽ ക്രിസ്ത്യൻ വിശേഷദിനമായ ഈസ്റ്റർ അടക്കമുള്ള രണ്ടു ദിവസങ്ങളിൽ സർക്കാർ ഓഫിസുകൾ തുറന്നു പ്രവർത്തിക്കണമെന്ന് ഉത്തരവിട്ട് ഗവർണർ അനസൂയ യുകെ. സർക്കാർ ഓഫിസുകൾ, കോർപ്പറേഷനുകൾ, മണിപ്പൂർ സർക്കാരിനു കീഴിലുള്ള സൊസൈറ്റികൾ എന്നിവയെല്ലാം തുറന്നു പ്രവർത്തിക്കണമെന്നാണ് ഉത്തരവിലുള്ളത്.

2023-24 സാമ്പത്തിക വർഷത്തിലെ അവസാന ദിവസങ്ങളായതിനാൽ ഓഫിസ് ജോലികൾ തടസ്സപ്പെടാതിരിക്കാനായാണ് പ്രവൃത്തിദിനമായി പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് ഉത്തരവിൽ ഗവർണർ പറയുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗവർണറുടെ നടപടി വ്യാപക എതിർപ്പ് ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ഗവർണറുടെ ഉത്തരവിൽ പ്രതിഷേധിച്ചും ഈസ്ററിന് അവധി ആവശ്യപ്പെട്ടും കുക്കി സംഘടനകൾ രംഗത്ത് വന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക