20
Aug 2025
Tue
20 Aug 2025 Tue
school uniform

സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് യൂനിഫോം നിര്‍ബന്ധമില്ലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. കുഞ്ഞുങ്ങള്‍ പൂമ്പാറ്റകളായി പറന്നു രസിക്കട്ടെയെന്നും മന്ത്രി കുറിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുഞ്ഞുങ്ങളുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ മന്ത്രി ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. നിരവധി പേരാണ് മന്ത്രിയുടെ പോസ്റ്റിനെ അനുകൂലിച്ചെത്തിയത്.

ALSO READ: പാലായില്‍ ചികില്‍സയ്‌ക്കെത്തിയ 23കാരിയോട് ലൈംഗികാതിക്രമം നടത്തിയതിന് ഡോക്ടര്‍ പിടിയില്‍

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കില്ല. കുഞ്ഞുങ്ങള്‍ പറന്നു രസിക്കട്ടെ വര്‍ണ പൂമ്പാറ്റകളായി. കുഞ്ഞുങ്ങളുടെ തന്നെ ആവശ്യപ്രകാരമാണ് ഈ തീരുമാനം.
തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ചു. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗമാണ് ഇന്ന് തൃശൂരില്‍ നടന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക