03
Mar 2024
Fri
03 Mar 2024 Fri
dmk aiadmk tamilnadu no muslim candidate

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുസ്ലിംകളെ പൂര്‍ണമായും അവഗണിച്ച് പ്രമുഖ പാര്‍ട്ടികള്‍. ഭരണകക്ഷിയായ ഡിഎംകെ, പ്രധാന പ്രതിപക്ഷമായ അണ്ണാ ഡിഎംകെ, കോണ്‍ഗ്രസ്, ബിജെപി തുടങ്ങിയവയ്ക്ക് ഒന്നും ഇത്തവണ ഒറ്റ മുസ്ലിം സ്ഥാനാര്‍ഥി പോലുമില്ല. ( No Muslim Candidates Fielded By DMK & ADMK, Leftist-Dravidianist Media Silent )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിഎംകെ മുസ്ലിം ലീഗുമായും അണ്ണാ ഡിഎംകെ എസ്ഡിപിഐയുമായു സഖ്യത്തിലാണ് മല്‍സരിക്കുന്നത്. ലീഗിന്റെയും എസ്ഡിപിഐയുടെയും സ്ഥാനാര്‍ഥികള്‍ മാത്രമാണ് ഇരു മുന്നണികളുടെയും പട്ടികയില്‍ മുസ്ലിംകളായുള്ളത്.

മുസ്ലിം വോട്ടുകള്‍ പെട്ടിയിലാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമ്പോഴും ഡിഎംകെയും അണ്ണാ ഡിഎംകെയും ഒറ്റ മുസ്ലിം സ്ഥാനാര്‍ഥിയെ പോലും നിര്‍ത്താത്തത് കടുത്ത വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. ന്യൂനപക്ഷ സംരക്ഷകരെന്നവകാശപ്പെടുന്ന കോണ്‍ഗ്രസിനും ഒരു മുസ്ലിം സ്ഥാനാര്‍ഥി പോലുമില്ല. ആറ് ശതമാനത്തോളമാണ് സംസ്ഥാനത്തെ മുസ്ലിം ജനസംഖ്യ. സിപിഎം രണ്ടു സീറ്റുകളില്‍ മല്‍സരിക്കുന്നുണ്ടെങ്കിലും അവര്‍ക്കും ഇത്തവണ മുസ്ലിം സ്ഥാനാര്‍ഥികളില്ല.

ബിജെപിയെ മുസ്ലിം വിരുദ്ധരെന്ന് ആക്ഷേപിക്കുന്ന ഡിഎംകെയുടെയും അണ്ണാ ഡിഎംകെയുടെയും കാപട്യമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എസ് ജി സൂര്യ ആരോപിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക