14
May 2024
Tue
14 May 2024 Tue
images 17 80 കിഡ്‌സിൻ്റെ പ്രിയപ്പെട്ട ഫോൺ, നോക്കിയ 3210 വിവിധ നിറങ്ങളിൽ തിരിച്ചുവരുന്നു

80s കിഡ്‌സിന്റെ പ്രിയപ്പെട്ട മൊബൈല്‍ ഫോണ്‍ നോക്കിയ 3210 തിരിച്ചുവരുന്നു. നോക്കിയ മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡിന്റെ ഉടമകളായ എച്ച് എംഡി ഗ്ലോബല്‍ നോക്കിയ 3210 യുടെ ആധുനിക പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 3210 പുറത്തിറങ്ങി 25 വര്‍ഷം തികയുന്ന വേളയിലാണ് പുതിയ നോക്കിയ 3210അവതരിപ്പിക്കാനൊരുങ്ങുന്നത്. അടുത്തിടെ അവതരിപ്പിച്ച നോക്കിയ 6310 സ്മാര്‍ട്‌ഫോണിനോട് സാമ്യമുള്ളതാണ് പുതിയ നോക്കിയ 3210 യുടെ രൂപം.

whatsapp 80 കിഡ്‌സിൻ്റെ പ്രിയപ്പെട്ട ഫോൺ, നോക്കിയ 3210 വിവിധ നിറങ്ങളിൽ തിരിച്ചുവരുന്നു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതിയ ഫോൺ പുറത്തിറങ്ങുന്നതായി അറിയിച്ചിട്ടുണ്ട്. എന്നാൽ പേര് വെളിപ്പെടുത്തിയിട്ടില്ല

25 വര്‍ഷത്തിന് ശേഷം, 4G കണക്റ്റിവിറ്റി, ബ്ലൂടൂത്ത് പിന്തുണ, എല്‍ഇഡി ഫ്‌ലാഷ് ഘടിപ്പിച്ച പിന്‍ ക്യാമറ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ നോക്കിയ 3210 അതിന്റെ ഐക്കണിക് ഫ്രണ്ട് ഡിസൈന്‍ നിലനിര്‍ത്താന്‍ ഒരുങ്ങുന്നു.

നോക്കിയ 3210 യ്‌ക്കൊപ്പം, നോക്കിയ 215 4G, നോക്കിയ 225 4G, നോക്കിയ 235 4G എന്നിവയും 2.4 ഇഞ്ച് ഐപിഎസ് സ്‌ക്രീനുകള്‍ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുവെന്നും അറിയിപ്പിൽ ഉണ്ട്.

ഇപ്പോൾ ഗിഗാൻടി എന്ന ഫിനിഷ് വിതരണക്കാരുടെ പക്കൽ നിന്ന് ചോർന്ന നോക്കിയ 3210 യുടെ ചില ചിത്രങ്ങളാണ് ചർച്ചയായത്.

1999ലാണ് ഈ മൊബൈൽ ഫോൺ അവതരിപ്പിച്ചത്. ഇന്റേണൽ ക്യാമറ, ടി9 പ്രെഡിക്ടീക് ടെക്സ്റ്റ് സാങ്കേതിക വിദ്യകൊണ്ടും ഏറെ ജനപ്രീതി നേടാൻ ഇതിനായിരുന്നു. 40 ഓളം മോണോ ഫോണിക് റിങ്‌ടോണുകളും ഫോണിലുണ്ടായിരുന്നു. 1.5 ഇഞ്ച് ബാക്ക്‌ലിറ്റ് മോണോക്രോമാറ്റിക് എൽസിഡി സ്‌ക്രീൻ ആയിരുന്നു ഇതിനുള്ളത്. 150 ഗ്രാം മാത്രമായിരുന്നു ഫോണിന്റെ ഭാരം. എസ്എംഎസ് വഴി പിക്ചർ മെസേജുകൾ അയക്കാനുള്ള സൗകര്യവും വൈബ്രേറ്റ് അലേർട്ട് ഫീച്ചറും ഈ ഫോണിലാണ് അവതരിപ്പിച്ചത്.

 

\