07
May 2024
Tue
07 May 2024 Tue
Not even 200 paar for BJP Mamata Banerjee prediction

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കഷ്ടി 195 സീറ്റുകളേ ലഭിക്കുകയുള്ളൂവെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ത്യാ മുന്നണിക്ക് 315 സീറ്റുകള്‍ ലഭിക്കുമെന്നും മമത പറഞ്ഞു. നാലാം ഘട്ട വോട്ടടെടുപ്പ് ദിനമായിരുന്നു മമതയുടെ പ്രവചനം.(Not even 200 paar for BJP Mamata Banerjee’s prediction)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗാളില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്‍ഡിഎയ്ക്ക് 400ലേറെ സീറ്റുകള്‍ ലഭിക്കുമെന്ന് അവകാശപ്പെട്ടിരുന്നു. ഇതിനു മറുപടി പറയുകയായിരുന്നു മമതാ ബാനര്‍ജി. ഇത്തവണ മോദിയില്ല. ഇന്നലെ വരെയുള്ള തന്റെ കണക്ക് പ്രകാരം ബിജെപിക്ക് 190 അല്ലെങ്കില്‍ 195 സീറ്റുകള്‍ ലഭിക്കും. ഇന്ത്യാ മുന്നണി 3115 സീറ്റില്‍ വിജയിക്കുമെന്നും പാര്‍ഗനാസിലെ ബോണ്‍ഗാവില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മമതാ ബാനര്‍ജി പറഞ്ഞു.

അതേസമയം റാലിയില്‍ പങ്കെടുത്തവര്‍ അടുത്ത പ്രധാനമന്ത്രി മമതാ ബാനര്‍ജിയാണെന്ന വ്യക്തമാക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി. എന്നാല്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പമൊപ്പമുണ്ട്. ഡല്‍ഹിയില്‍ മോദിയുണ്ടാവില്ലെന്ന് ഓര്‍ത്തോളൂ. ഇന്ത്യാ മുന്നണിക്ക് അധികാരമുറപ്പുവരുത്തുകയെന്നതാണ് എന്റെ കടമ. ഇന്ത്യാ മുന്നണിക്ക് സര്‍ക്കാര്‍ രൂപീകരണത്തിനാവശ്യമായ സഹായം നാം പശ്ചിമബംഗാളില്‍ നല്‍കുമെന്നും മമതാ ബാനര്‍ജി പറഞ്ഞു.

തൃണമൂലും കോണ്‍ഗ്രസും അടക്കമുള്ള ഇന്ത്യാ മുന്നണി പട്ടികജാതി, പട്ടികവര്‍ഗ സംവരണം മുസ് ലിംകള്‍ക്കു നല്‍കുമെന്ന് നരേന്ദ്രമോദിയുടെ വ്യാജ പ്രചാരണത്തെയും മമത ചോദ്യംചെയ്തു. പട്ടിക ജാതി, പട്ടിക വര്‍ഗം സംവരണം ഉറപ്പുവരുത്തുന്ന ഭരണഘടനയില്‍ മാറ്റംവരുത്താന്‍ തങ്ങള്‍ അനുവദിക്കില്ല. തങ്ങളുടെ അവകാശങ്ങള്‍ പട്ടിക ജാതി, പട്ടികവര്‍ഗ സംവരണത്തില്‍ നിന്ന് വ്യത്യസ്തമാണെന്ന കാര്യം മുസ് ലിംകള്‍ക്ക് അറിയാമെന്നും മമത വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക