29
Apr 2024
Thu
29 Apr 2024 Thu

ബൈക്ക് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് ധരിച്ചില്ലെങ്കിലും നഷ്ടപരിഹാരം ലഭിക്കുമോ? കോടതിയുടെ വിധി ഇങ്ങനെ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: ഹെല്‍മെറ്റ് ധരിച്ചില്ലായെന്നതിനാല്‍ മാത്രം വാഹനാപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. തലയ്ക്കുമാത്രമല്ലാതെ, ഒന്നിലധികം അവയവങ്ങളിലെ ക്ഷതമാണ് മരണകാരണമെങ്കില്‍ മുഴുവന്‍ നഷ്ടപരിഹാരവും നല്‍കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. ഇന്‍ഷുറന്‍സ് കമ്പനികളുടെ വാദങ്ങളെല്ലാം തള്ളിയാണ് ബൈക്ക് യാത്രക്കാരന് അനുകൂലമായുള്ള കോടതി വിധി.

2010ല്‍ ഈറോഡില്‍ ബൈക്ക് അപകടത്തില്‍ മരിച്ച 21കാരനായ എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ കുടുംബത്തിനു ലഭിക്കേണ്ട നഷ്ടപരിഹാരത്തുക ഇന്‍ഷുറന്‍സ് കമ്പനി വെട്ടിക്കുറച്ച കേസ് തീര്‍പ്പാക്കുകയായിരുന്നു കോടതി.

മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ ഉത്തരവ് പരിശോധിച്ചപ്പോള്‍ ഹെല്‍മെറ്റ് ധരിക്കാത്തതിലുള്ള ‘അശ്രദ്ധയെ തുടര്‍ന്ന്’ എന്ന് പരാമര്‍ശിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ മൊത്തം നഷ്ടപരിഹാരത്തില്‍ നിന്ന് ഗണ്യമായ തുക ഇന്‍ഷുറന്‍സ് കമ്പനി വെട്ടിക്കുറച്ചു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം വിദ്യാര്‍ഥിയുടെ ശരീരത്തില്‍ ഒട്ടേറെ മുറിവുകളുണ്ടെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. തലയ്‌ക്കേറ്റ പരിക്ക് മാത്രമല്ല മരണത്തിനു കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റില്‍ നിന്നും ഡോക്ടറുടെ അന്തിമാഭിപ്രായത്തില്‍ നിന്നും വ്യക്തമാണ്.

അങ്ങനെ വരുമ്പോള്‍ മരിച്ചയാള്‍ക്കെതിരേ ഹെല്‍മറ്റ് ധരിക്കാത്തതിലുള്ള അശ്രദ്ധയാണെന്നത് ആരോപിക്കാനാവില്ലെന്നും കോടതി പറഞ്ഞു. മരിച്ചത് കോളജ് വിദ്യാഥിയായതിനാല്‍ ട്രൈബ്യൂണല്‍ അയാളുടെ സാങ്കല്പികവരുമാനം പ്രതിമാസം 12,000 രൂപയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വരുമാനം നിശ്ചയിക്കുമ്പോള്‍ ഭാവിപ്രതീക്ഷകള്‍ കൂടി കണക്കാക്കേണ്ടതുണ്ട്. അതിനാല്‍ വരുമാനം പ്രതിമാസ വരുമാനം 16,800 രൂപയായി കണക്കാക്കണം. 1.2 ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാര തുക നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരത്തുക ആറാഴ്ചയ്ക്കകം കൈമാറണമെന്നും കോടതി ഉത്തരവിട്ടു.

Not wearing helmet can’t be held as contributory negligence

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക