600 കിലോമീറ്റര്‍ വാഹനമോടിച്ച് കാണാനെത്തിയ യുവതിയെ കാമുകനായ സ്‌കൂള്‍ അധ്യാപകന്‍ കൊലപ്പെടുത്തി. രാജസ്ഥാനിലാണ് സംഭവം. അങ്കണവാടി സൂപ്പര്‍വൈസറായ മുകേഷ് കുമാരി(37)യാണ് കൊല്ലപ്പെട്ടത്. 10 വര്‍ഷം മുമ്പ് ഭര്‍ത്താവുമായുള്ള ബന്ധപ്പെടുത്തിയ മുകേഷ് കുമാരി കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ഫേസ്ബുക്കിലൂടെ സ്‌കൂള്‍ അധ്യാപകനായ മനറാമുമായി അടുപ്പത്തിലായത്.
|
കഴിഞ്ഞദിവസം യുവതി സ്വദേശമായ ജുന്‍ജുനുവില്‍ നിന്ന് തന്റെ ആള്‍ട്ടോ കാര്‍ ഓടിച്ച് 600 കിലോമീറ്റര്‍ അകലെയുള്ള ബാര്‍മറിലേക്കു വരികയായിരുന്നു.
മനറാമിന്റെ വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. മനറാമിനോട് തന്നെ വിവാഹം കഴിക്കണമെന്ന് മുകേഷ് കുമാരി നാളുകളായി ആവശ്യപ്പെട്ടുവരികയായിരുന്നു. ഇതേച്ചൊല്ലി ഇരുവരും വഴക്കിടുകയും ചെയ്തിരുന്നു.
സംഭവദിവസം മുകേഷ് കുമാരി മനറാമിന്റെ വീട്ടിലെത്തുകയും തങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലാണെന്ന് അദ്ദേഹത്തിന്റെ കുടുംബത്തോട് വെളിപ്പെടുത്തുകയും ചെയ്തു. ഇത് ബഹളത്തില്‍ കലാശിച്ചതോടെ പോലീസ് എത്തുകയും ഇരുവരെയും അനുനയിപ്പിച്ച് മടങ്ങിപ്പോവുകയും ചെയ്തു.
അന്ന് വൈകീട്ട് മനറാം മുകേഷ് കുമാരിയെ തലയ്ക്കടിച്ചുകൊല്ലുകയായിരുന്നു. ഇതിനു ശേഷം യുവതിയുടെ മൃതദേഹം കാറില്‍ കയറ്റി വാഹനം അപകടത്തില്‍പ്പെട്ടതാണെന്നു വരുത്തിതീര്‍ക്കാന്‍ റോഡരികില്‍ കൊണ്ടുപോയി ഇടുകയും ചെയ്തു. എന്നാല്‍ യുവതിയുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയും പ്രതി കുറ്റസമ്മതം നടത്തുകയുമായിരുന്നു.
ALSO READ: തിരുവനന്തപുരത്ത് 14കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പ്രതിക്ക് 63 വര്‍ഷം തടവ്


