നര്സിംഗപുര്: സര്ക്കാര് ആശുപത്രിയില് കയറി ട്രെയിനി നഴ്സിനെ കഴുത്തറുത്ത് കൊന്ന് അജ്ഞാതന് ഓടി രക്ഷപ്പെട്ടു. (Nurse killed by slitting her throat in hospital; flees while people watch) മധ്യപ്രദേശിലെ നര്സിംഗ്പുര് ജില്ലാ ആശുപത്രിയിലാണ് സംഭവം. ട്രെയിനി നഴ്സായ സന്ധ്യ ചൗധരി (23) ആണ് കൊല്ലപ്പെട്ടത്.
|
വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. ആശുപത്രിയില് ആളുകള് നോക്കിനില്ക്കെ ഒരു യുവാവ് കത്തി കൊണ്ട് സന്ധ്യയുടെ കഴുത്തറുക്കുകയായിരുന്നു. പിന്നാലെ ഇയാള് ഓടി രക്ഷപ്പെടുകയും ചെയ്തു.
സംഭവം നടക്കുമ്പോള് താന് ഓഫിസിലായിരുന്നെന്നും ആളുകളുടെ നിലവിളി കേട്ടാണ് ഓടിയെത്തിയതെന്നും ജില്ലാ ആശുപത്രി സിവില് സര്ജന് ഡോ. ജിസി ചൗരസ്യ പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് കോട്വാലി പൊലീസ് സ്റ്റേഷന് ഇന്-ചാര്ജ് ഗൗരവ് ഘാട്ടെ പറഞ്ഞു.
സന്ധ്യയുമായി ബന്ധമുണ്ടായിരുന്ന യുവാവ് ആണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം. ഇയാള്ക്കായി തിരച്ചില് ആരംഭിച്ചു.


