
കൊല്ലം ഓച്ചിറ സ്വദേശി ഒമാനില്‍ മരിച്ചു. തെക്കേ കൊച്ചുമുറി അബ്ദുറഹ്‌മാന്‍ കുഞ്ഞ്-ഖദീജ ബീവി ദമ്പതികളുടെ മകന്‍ നിസാറുദ്ദീന്‍(58)ആണ് മരിച്ചത്.(Oachira native expat dies in Oman)
![]() |
|
അല്‍ തായില്‍ ഗ്രൂപ്പിന്റെ സുഹാര്‍ ഡിവിഷനില്‍ ജോലി ചെയ്തുവരികയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ശാരീരിക അസ്വാസ്ഥ്യമുണ്ടായ ഉടന്‍ സുഹാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഷീജയാണ് ഭാര്യ. മകള്‍: ഷെറീന. മൃതദേഹം നാട്ടിലെത്തിച്ചു മറവുചെയ്യും.