നടിയോടുള്ള ആരാധന മൂത്ത് ഭാര്യയെ ജിമ്മിലയച്ച ഭര്‍ത്താവിനെതിരേ കേസ്. ബോളിവുഡ് നടി നോറ ഫത്തേഹിയെ പോലെ ഭാര്യയും മെലിയണമെന്ന് വാശിപിടിച്ച് അവരെ ദിവസവും മൂന്ന് മണിക്കൂര്‍ ജിമ്മിലയച്ച സംഭവത്തിലാണ് കേസ്.
|
യു.പിയിലെ ഗാസിപൂരിലാണ് സംഭവം. ഭര്‍ത്താവും ബന്ധുക്കളും തനിക്കെതിരെ നിരന്തരമായി ബോഡിഷെയ്മിങ് നടത്തുകയാണെന്ന് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഈ വര്‍ഷം മാര്‍ച്ചിലാണ് ഇരുവരുടെയും വിവാഹം നടന്നത്. ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകനെയാണ് യുവതി വിവാഹം കഴിച്ചത്. നോറേ ഫത്തേഹിയുടെ ആരാധകനായ യുവാവ് ഭാര്യയെ അതുപോലെയാക്കുന്നതിനായി പ്രതിദിനം മൂന്ന് മണിക്കൂര്‍ നിര്‍ബന്ധിച്ച് ജിമ്മിലേക്ക് അയക്കുകയായിരുന്നു.
ജിമ്മിലെ വര്‍ക്ക് ഔട്ട് നടത്താതിരുന്നാല്‍ ഭക്ഷണം കഴിക്കുന്നതിനും ഭാര്യയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമായിരുന്നു. നോറ ഫത്തേഹിയെ പോലുള്ള ഒരു യുവതിയെ വിവാഹം കഴിക്കാത്തതിനാല്‍ തന്റെ ജീവിതം തകര്‍ന്നുവെന്ന് ഇയാള്‍ നിരന്തമായി കുറ്റപ്പെടുത്തുമായിരുന്നുവെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
75 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ സ്ത്രീധനമായി നല്‍കിയിട്ടും പോരെന്ന് ചൂണ്ടിക്കാട്ടി ഉപദ്രവിക്കുമായിരുന്നു. താനറിയാതെ ഗുളിക തന്ന് തന്റെ ഗര്‍ഭഛിദ്രം നടത്തിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ കേസെടുത്തതായി ഡെപ്യൂട്ടി കമീഷണര്‍ ധാന്‍ ജയ്‌സ്വാള്‍ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





