13
Jul 2024
Sun
13 Jul 2024 Sun
obituary Moochikkal Abdusamad moulavi

മങ്കട: മലപ്പുറം മങ്കട – പുളിക്കൽ പറമ്പ യുകെ നഗറിൽ താമസിക്കുന്ന പരേതനായ കുഞ്ഞാലൻ മുസ്‌ലിയാരുടെ മകൻ മൂച്ചിക്കൽ അബ്ദുസമദ് മൗലവി (76) നിര്യാതനായി. ഭാര്യ : ത്വയ്ബ (കളക്കണ്ടത്തിൽ, ശാന്തപുരം). മക്കൾ : നിയാസ്, നസീഫ്, നദീർ, നസീബ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മരുമക്കൾ : തൻവീർ (പള്ളിയാലിൽ, പട്ടിക്കാട്), നസ്റിൻ (അറക്കൽ, വടക്കാങ്ങര), നഹ് ല(വലിയതൊടി, കുന്നക്കാവ്), സുഹ (കുഴിക്കാട്ടിൽ, പാണ്ടിക്കാട്).

സഹോദരങ്ങൾ – സൈനുദ്ദീൻ മൗലവി , ഉമ്മർ കോയ, മുഹമ്മദലി മാസ്റ്റർ, സിദ്ദീഖ് മാസ്റ്റർ, മുസ്തഫ മാസ്റ്റർ, ഫാത്തിമ (ആലങ്ങാടൻ, ചേരിയം), സൈനബ (ചെട്ടിയാൻതൊടി, മുള്ള്യാകുർശി), ഉമ്മുസൽമ (തയ്യിൽ, ചേരിയം).

ഇലാഹിയ കോളജ് (1964 – 67) ശാന്തപുരം ഇസ്‌ലാമിയ കോളജ് (1967 – 71) എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം വടക്കാങ്ങര മദ്റസ അധ്യാപകനായും, കൊടുങ്ങല്ലൂർ ഇടവിലങ്ങിൽ ഖത്തീബായും സേവനമനുഷ്ഠിച്ചിരുന്നു. ചാവക്കാടിലെ ഒരുമനയൂർ, പുന്ന എന്നീ സ്ഥലങ്ങളിൽ 30 വർഷത്തിലധികം ഗവണ്മെൻ്റ് സ്കൂൾ അറബി അധ്യാപകനായി സർവീസിൽ ഉണ്ടായിരുന്നു.

ചാവക്കാട് രാജ ഹോസ്റ്റലിലെ മനേജറായും സേവനമനുഷ്ഠിച്ചു. വിരമിച്ച ശേഷം തൃശൂർ – കേച്ചേരി അൽ ഇസ്‌ലാഹ് സ്കൂൾ മാനേജരായിരുന്നു. ചേരിയം മസ്ജിദുന്നജാത്ത് (ടൗൺ മസ്ജിദ്), അൽമദ്രസത്തുൽ ഇസ്‌ലാമിയ എന്നീ സ്ഥാപനങ്ങളുടെ ദീർഘകാല പ്രസിഡൻ്റുമായിരുന്നു. നിലവിൽ പുളിക്കൽ പറമ്പ മഹല്ല്, പുളിക്കൽ പറമ്പ ചാരിറ്റബിൾ സെൻ്റർ എന്നിവയുടെ പ്രസിഡൻ്റ് കൂടിയാണ്.