|
ഭോപ്പാല്‍: ദേശായപാതയോരത്തുവച്ച് കാര്‍ നിര്‍ത്തി യുവതിയുമായി ബിജെപി നേതാവ് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന്റെ വിഡിയോ വൈറല്‍. മന്ദ്‌സൗറില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായ മനോഹര്‍ ലാല്‍ ധാക്കഡ് പൊതുവഴിയില്‍ സ്ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മെയ് 13 ന് റെക്കോര്‍ഡുചെയ്തതും സിസിടിവി ക്യാമറയില്‍ പതിഞ്ഞതുമായ വിഡിയോയാണ് പ്രചരിക്കുന്നത്.
പുതുതായി നിര്‍മ്മിച്ച 8വരി പാതയില്‍വച്ചാണ് മന്ദ്‌സൗര്‍ ജില്ലയിലെ ബാനി ഗ്രാമത്തില്‍ താമസിക്കുന്ന മനോഹര്‍ ലാല്‍ ധാക്കഡിനെ വീഡിയോയില്‍ കാണുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും മന്ദ്‌സൗര്‍ ജില്ലാ പഞ്ചായത്തിലെ അംഗമാണ്. വീഡിയോ പ്രചരിച്ചതിനെത്തുടര്‍ന്ന് നടപടിയെടുക്കുന്നതിന് മുമ്പ് അന്വേഷണം നടത്തുമെന്ന് മന്ദ്‌സൗര്‍ ബിജെപി ജില്ലാ പ്രസിഡന്റ് രാജേഷ് ദീക്ഷിത് പറഞ്ഞു. ധാക്കഡ് ഒരു ബിജെപി ഭാരവാഹിയല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
പാര്‍ട്ടി കര്‍ശനമായ അച്ചടക്കം പാലിക്കുന്നുണ്ടെന്നും ഏതെങ്കിലും ദുഷ്‌കൃത്യം സ്ഥിരീകരിച്ചാല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയതായും സംസ്ഥാന ബിജെപി വക്താവ് യശ്പാല്‍ സിംഗ് സിസോദിയ പറഞ്ഞു.
ഇതുവരെ ഔദ്യോഗിക പരാതിയൊന്നും ഫയല്‍ ചെയ്തിട്ടില്ല, കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇത് ഒരു പൊതു സ്ഥലത്തിന് അനുയോജ്യമല്ലെന്ന് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ മനോജ് കുമാര്‍ സിംഗ് പറഞ്ഞു. വീഡിയോയുടെ സ്ഥാനം പരിശോധിക്കാന്‍ പോലീസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
A case has been registered against a local BJP leader, Manohar Lal Dhakad, from Mandsaur district of Madhya Pradesh in connection with an obscene video, police said on Friday





