കേരള സര്‍ക്കാരിന്റെ സ്വന്തം റിക്രൂട്ടിംഗ് ഏജന്‍സിയായ ODEPEC ദുബായിലേക്ക് 500 ലേറെ സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു.
|
വിശദ വിവരങ്ങള്‍:
വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്. അല്ലെങ്കില്‍ തത്തുല്യം
ഏത് മേഖലയിലും കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. ഏതെങ്കിലും സെക്യൂരിറ്റി ലൈസന്‍സ് ഉള്ളവര്‍ക്കും സിവില്‍ ഡിഫന്‍സില്‍ നിന്നുള്ള വ്യക്തിക്കും മുന്‍ഗണന. ഇത്തരക്കാര്‍ എക്‌സീപിരയന്‍സ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം.
അപേക്ഷകര്‍ക്ക് നല്ല ശാരീരിക ഫിറ്റ്‌നസ് ഉണ്ടായിരിക്കണം.
പ്രായം: 25 നും 40 നും താഴെ വയസ്സ് (വിമുക്ത ഭടന്‍മാര്‍ക്ക് 45 വയസ്സ് വരെ ഇളവ്).
അപേക്ഷകര്‍ക്ക് ഇംഗ്ലീഷില്‍ ആശയവിനിമയശേഷി വേണം.
ഇന്റര്‍വ്യൂ സ്ഥലം: ഒഡേപക് ട്രെയിനിംഗ് സെന്റര്‍, നാലാം നില, ടവര്‍ 1, ഇന്‍കെല്‍ ബിസിനസ് പാര്‍ക്ക് (ടെല്‍ക്കിന് സമീപം), അങ്കമാലി.
റിപ്പോര്‍ട്ടിംഗ് സമയം: രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ
ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്തു ഗൂഗിള്‍ ഫോമില്‍ കൊടുത്ത വിവരങ്ങള്‍ പൂര്‍ണമായും വായിച്ചു മനസ്സിലാക്കി യോഗ്യരായവര്‍ മാത്രം രജിസ്റ്റര്‍ ചെയ്യുക. ശേഷം മുകളിലെ വിലാസത്തില്‍ ജൂലൈ 9 ന് നേരിട്ടെത്തുക.
താല്‍പ്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.


