26
Sep 2024
Wed
26 Sep 2024 Wed
Ola Showroom Set On Fire By Disgruntled Customer

വാങ്ങിയതു മുതല്‍ ഇലക്ട്രിക് സ്‌കൂട്ടറിനു വിട്ടുമാറാത്ത തകരാറായതോടെ ഗതികെട്ട് ഒല സ്‌കൂട്ടര്‍ ഷോറൂമിന് തീയിട്ട് യുവാവ്. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ് സംഭവം. 26കാരനായ മുഹമ്മദ് നദീം ആണ് ഒല ഇലക്ട്രിക് ഷോറൂമിന് തീയിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌കൂട്ടറിന് തകരാറുകളുണ്ടാവുകയും ഇവ പരിഹരിക്കാനായി നിരവധി തവണ ഷോറൂമിലെത്തിയെങ്കിലും മാന്യമായ പ്രതികരണം ഉണ്ടാവാതെ വന്നതോടെ തീയിടുകയുമായിരുന്നുവെന്ന് മുഹമ്മദ് നദീം പോലിസിനോടു പറഞ്ഞു. സംഭവത്തില്‍ ഷോറൂമിലെ ആറു സ്‌കൂട്ടറുകള്‍ കത്തിനശിച്ചു.