06
Oct 2023
Fri
06 Oct 2023 Fri

ആലപ്പുഴയിൽ വീട്ടമ്മയെ തലയ്ക്കടിച്ചുകൊന്ന ശേഷം കൈഞരമ്പ് മുറിച്ചും വിഷംകഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ച വൃദ്ധൻ മരിച്ചു. തിരുവമ്പാടി കല്ലുപുരയ്ക്കൽ പൊന്നപ്പൻ വർഗീസ് (73) ആണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വ്യാഴാഴ്ചയാണ് പൊന്നപ്പന്റെ ഭാര്യ ഭാര്യ ലിസി (65) യെ ഇരുമ്പു കമ്പി കൊണ്ടു തലയ്ക്കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴം ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദമ്പതികളുടെ ഏക മകൻ വിനയും ഭാര്യ മീതുവും മൂന്നു മാസം പ്രായമുള്ള തങ്ങളുടെ കുഞ്ഞിനെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ കാണിക്കാൻ പോയ സമയത്തായിരുന്നു സംഭവം. പനി ബാധിച്ച് ഒരാഴ്ചയായി ആശുപത്രിയിലായിരുന്ന ലിസി കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. മാതാപിതാക്കൾക്കുള്ള ഉച്ചഭക്ഷണം വിനയ് ഓൺലൈൻ ആയി ഓർഡർ ചെയ്തിരുന്നു. ഡെലിവറി ബോയ് ഓർഡർ നൽകാൻ വീട്ടിലെത്തിയ കോളിങ് ബെല്ലടിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല. ഡെലിവറി ബോയ് ഇക്കാര്യം വിനയിനെ ഫോണിൽ വിളിച്ചറിയച്ചു. ഇതോടെ വിനയ്‌ സമീപത്തു താമസിക്കുന്ന ബന്ധുവിനോട് വീട്ടിൽ പോയി നോക്കാൻ ആവശ്യപ്പെട്ടു.

ജോർജ് അടുക്കള വാതിലിന്റെ ഗ്രില്ല് തുറന്ന് അകത്തു കയറി നോക്കിയപ്പോഴാണ് ലിസിയെ കിടപ്പുമുറിയിൽ തലയ്ക്കടിയേറ്റു മരിച്ച നിലയിലും കൈഞരമ്പ് മുറിച്ച നിലയിൽ പൊന്നപ്പനെ മറ്റൊരു മുറിയിലും കണ്ടെത്തിയത്. തുടർന്ന് പൊലീസ് എത്തുകയും ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. പൊന്നപ്പനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. വിനയ്യും മീതുവും ബാങ്ക് ഉദ്യോഗസ്ഥരാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക