
മസ്‌കത്ത്: അടുത്തവര്‍ഷംമുതല്‍ ആദായ നികുതി നടപ്പില്‍ വരുത്താനൊരുങ്ങി ഒമാന്‍.(Oman introduced income tax for the first time in the Gulf countries) ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായി ആദായ നികുതി നടപ്പിലാക്കുന്ന രാജ്യമായി മാറുകയാണ് ഒമാന്‍. 2020-ല്‍ നിയമത്തിന്റെ കരട് തയ്യാറായിരുന്നു. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി കൂടിയാലോചനാസമിതിയായ ശൂറ കൗണ്‍സില്‍ കരട് നിയമം സ്റ്റേറ്റ് കൗണ്‍സിലിന് കൈമാറി. ഭരണകൂടത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതിനു പിന്നാലെ 2025-ല്‍ നികുതി ഏര്‍പ്പെടുത്താനാണ് ശ്രമം.
![]() |
|
വരുമാനത്തിന് നികുതി ഇല്ലെന്നതാണ് മറ്റു രാജ്യങ്ങളില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളെ വേറിട്ടുനിര്‍ത്തുന്നത്. ഭാവിയില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ആദായനികുതി വന്നേക്കുമെന്നാണ് സാമ്പത്തികവിദഗ്ധര്‍ നല്‍കുന്ന സൂചന. അടുക്ക കാലത്താണ് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ വാറ്റ് നടപ്പിലാക്കിയത്. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.