മസ്‌കത്ത്: ഒമാൻ തലസ്ഥാനമായ മസ്കത്തിലെ പള്ളിക്കു സമീപമുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9 ആയി. നാലു പോലീസുകാരടക്കം 28 പേർക്ക് പരിക്ക്. മുത്ര വിലായത്തിൽപ്പെട്ട വാദി അൽ കബീറിലെ ഇമാം അലി മസ്ജിദ് പരിസരത്താണ് വെടിവയ്പുണ്ടായത്.(oman shooting death toll rises to 9)മുഹറം ആഘോഷത്തിന് ഒരുമിച്ചു കൂടിയവരാണ് അക്രമിക്കപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും മൂന്ന് സായുധധാരികളും ഉൾപ്പെടുന്നു. ഒരു ഇന്ത്യക്കാരനും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്.
|
ശിയാക്കളുടെ പള്ളിയിൽ രാത്രി പ്രാർഥന നടന്നുകൊണ്ടിരിക്കേയാണ് വെടിവയ്പുണ്ടായത്. നൂറുകണക്കിന് പേർ മസ്ജിദിനകത്തുണ്ടായിരുന്നു. പാകിസ്താൻകാരാണ് പള്ളിയിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും. പുറത്ത് വാഹനത്തിൽ എത്തിവയരാണ് വെടിയുതിർത്തതെന്നാണ് റിപോർട്ട്. സുരക്ഷാ ജീവനക്കാർ തിരിച്ചും വെടിയുതിർത്തു. ആളുകൾ പരക്കം പായുന്നതിന്റെയും വെടിശബ്ദമുയരുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒമാൻ ഭീകരവിരുദ്ധ സേന സ്ഥലത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.


